ഞാന്‍ പ്രകാശന്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിഖില വിമലിന്റെ അമ്മയായിട്ടാണ് രമ്യ സുരേഷ് അഭിനയിച്ചത്. ചിത്രത്തില്‍ ഫഹദ് തന്റെ മരുമകനായിട്ടാണ് അഭിനയിച്ചതെങ്കിലും തങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമില്ലെന്ന് രമ്യ പറഞ്ഞു.
താനും ഫഹദും ഒരേ പ്രായക്കാരാണെന്നും സിനിമ ഇറങ്ങിയ സമയത്ത് ആളുകളോട് അത് പറയണമെന്നുണ്ടായിരുന്നുവെന്നും രമ്യ സുരേഷ് പറഞ്ഞു. താന്‍ ഏറ്റവും കൂടുതല്‍ ചീത്തവിളിച്ചിട്ടുള്ളത് നിവിന്‍ പോളിയയാണെന്നും പടവെട്ടിലെ തന്റെ അഭിനയം കണ്ടിട്ട് നിവിന്റെ പാര്‍ട്ണര്‍ നല്ല കയ്യടിയായിരുന്നുവെന്നും നടി പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ ഫസ്റ്റ് മൂവി കുട്ടന്‍ പിള്ളയുടെ ശിവരാത്രിയായിരുന്നു. അത് കഴിഞ്ഞിട്ടാണ് സത്യന്‍ സാര്‍ എന്നെ ഞാന്‍ പ്രകാശനിലേക്ക് വിളിച്ചത്. അവിടെ ചെന്ന് സാര്‍ സിനിമയുടെ കഥ പറഞ്ഞു. നല്ലൊരു അനുഭവമായിരുന്നു അന്ന് കിട്ടിയത്.
ആ സിനിമയില്‍ ഫഹദ് അന്ന് എന്റെ മരുമകനായിട്ടാണ് അഭിനയിച്ചത്. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസം ഒന്നുമില്ല. ഞങ്ങള്‍ സേം ഏയ്ജാണ്. അന്ന് എനിക്ക് ഇത് ആള്‍ക്കാരോട് പറയണമെന്ന് തോന്നിയിരുന്നു.
ഞാന്‍ പ്രകാശനില്‍ ഫഹദിനെ ഫുള്‍ തേച്ചിട്ട് പോകുന്നതായിട്ടാണല്ലോ ഉള്ളത്. മലയന്‍ കുഞ്ഞിലും ഞാന്‍ അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഡയലോഗ് പറയുന്ന ചില സീനുണ്ട്. ഏറ്റവും കൂടുതല്‍ ഞാന്‍ ചീത്ത പറഞ്ഞിട്ടുള്ളത് നിവിനെയാണ്.
പടവെട്ടിന്റെ പ്രീപ്രൊഡക്ഷന്‍ തൊട്ട് ഞാനുണ്ടായിരുന്നു. എന്റെ അഭിനയം കണ്ടിട്ട് നിവിന്റെ വൈഫ് ഭയങ്കര കയ്യടിയായിരുന്നു. അടുത്തതായി ചെയ്യേണ്ട സിനിമകളെല്ലാം നന്നായി നോക്കി മാത്രമെ ചെയ്യാന്‍ പാടുള്ളുവെന്നാണ് നിവിന്‍ പറഞ്ഞത്,” രമ്യ പറഞ്ഞു.
content highlight: actress ramya suresh about fahad fasil