മലയാള സിനിമ തന്നെ ശരിയായി ഉപയോഗിച്ചിട്ടില്ലെന്ന് താന്‍ കരുതുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍. സുഹൃത്തിനൊപ്പം നില്‍ക്കുകയെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് സിനിമകള്‍ തനിക്ക് നഷ്ടമായതെന്നും രമ്യ പറഞ്ഞു.
സുഹൃത്തിന്റെ കൂടെ നില്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കുകയെന്നത് മാത്രമാണ് ചെയ്യാന്‍ പറ്റുകയെന്നും രമ്യ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മലയാള സിനിമ എന്നെ ശരിയായി ഉപയോഗിച്ചില്ലെന്ന തോന്നലൊന്നും എനിക്കില്ല. നമ്മള്‍ ഒരു കാര്യത്തോട് നിലപാടുകളോടെ നില്‍ക്കുമ്പോള്‍ ഓര്‍ഗാനിക്കായിട്ട് പല കാര്യങ്ങളും സംഭവിക്കും.
എന്നെ സംഭവിച്ച് എനിക്ക് ചലഞ്ചസ് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ നമ്മളെയൊന്നും അങ്ങനെ വീഴ്ത്താന്‍ പറ്റില്ല. ആ ഒരു കാര്യം നമ്മള്‍ പറഞ്ഞതുകൊണ്ടോ അതിന്റെ കൂടെ നിന്നതുകൊണ്ടോ നമുക്ക് ഇനിയും സിനിമകള്‍ നഷ്ടമാകാം. വര്‍ക്കും ഇടങ്ങളും ഇല്ലാതെയാകാം.
അതില്‍ നിന്നും അതിജീവിക്കുകയെന്നത് ഓര്‍ഗാനിക്കായി സംഭവിക്കേണ്ടതാണ്. സുഹൃത്തിന്റെ കൂടെ നില്‍ക്കുന്നു. അതില്‍ എന്താണ് തെറ്റുള്ളത്? നമ്മളുടെ സുഹൃത്തിന് സപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ഭാവന എന്റെ അടുത്ത സുഹൃത്താണ്.
സിനിമയിലായിരിക്കണമെന്നില്ല, ജീവിതത്തിലും നമ്മള്‍ സുഹൃത്തുക്കളുടെ ഒപ്പം തന്നെയാണ് നില്‍ക്കുക. അങ്ങനെ നിന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.
പക്ഷെ വന്നോട്ടെ നേരിടാന്‍ തയ്യാറാണ്. അതിന് ശേഷവും നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക. അത് ചെയ്യുന്നുണ്ടെന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്,” രമ്യ നമ്പീശന്‍ പറഞ്ഞു.
content highlight: actress ramya nambeesan about malayalam cinema