തന്റെ മുന്നില്‍ ഒരു തിരക്കഥ വരുമ്പോള്‍ താന്‍ ഇതുവരെ ചെയ്യാത്ത സ്വഭാവഗുണമുള്ള കഥാപത്രമാണോയെന്ന് നോക്കാറുണ്ടെന്നും അല്ലാതെ സ്ത്രീ കേന്ദ്രീകൃതമാണോ പുരുഷ കേന്ദ്രീകൃതമാണോ എന്നൊന്നും നോക്കാറില്ലെന്നും നടി രജിഷ വിജയന്‍.
അതുപോലെ ഏതെങ്കിലും തരത്തില്‍ തന്നെ എക്സ്റ്റ് ചെയ്യാന്‍ ആ തിരക്കഥയ്ക്ക് സാധിക്കണമെന്നും രജിഷ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
റഹ്‌മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൗവില്‍ കാര്യമായൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. പക്ഷേ അതെനിക്ക് ചെയ്യണമെന്ന് തോന്നി. എല്ലാ ഴോണറിലും എല്ലാതരം കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിനോട് എനിക്കൊരു ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് തന്നെ അത് പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ നെഗറ്റീവായി അവരെ ബാധിക്കരുത്. അത് ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്.
അതുകൊണ്ട് അത്തരത്തിലുള്ള കഥാപാത്രം മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. കൊമേഷ്യല്‍ ഹിറ്റ് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ തിരക്കഥ മുഴുവനായി നോക്കാറുണ്ട്, രജിഷ വിജയന്‍ പറഞ്ഞു.
കോമഡി കഥാപാത്രങ്ങളും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്നും പക്ഷേ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി നോക്കി നില്‍ക്കില്ലെന്നും കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും രജിഷ വിജയന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Rajisha Vijayan about the roles she choosed