വഴുതന എന്ന ഷോട്ട് ഫിലിമില്‍ അഭിനയിച്ചിട്ട് തനിക്ക് ഒരുപാട് തെറി കേട്ടിട്ടുണ്ടെന്ന് നടി രചന നാരയണന്‍കുട്ടി. ആളുകള്‍ പ്രതീക്ഷിച്ചത് ആ ഷോട്ട് ഫിലിമില്‍ നിന്നും കിട്ടാത്തത് കൊണ്ടാണ് അവരുടെ ഭാഗത്ത് നിന്ന് അത്തരം പ്രതികരണം ഉണ്ടായതെന്നും താരം പറഞ്ഞു.
സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് പോലും പലരും വിളിച്ച് എന്തിനാണ് അഭിനയിച്ചതെന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും രചന പറഞ്ഞു. എന്ത് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും സ്ത്രീകള്‍ അത്തരം വേഷങ്ങള്‍ ചെയ്താല്‍ മാത്രമെ ആളുകള്‍ക്ക് പ്രശ്‌നമുള്ളുവെന്നും രചന പറഞ്ഞു. അമൃത ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വഴുതന എന്ന ഷോട്ട് മൂവി ഞാന്‍ കുറേ തെറി കേട്ട ഷോട്ട് ഫിലിമാണ്. അതായത് നമ്മള്‍ ഒരു സാധനം പ്രതീക്ഷിച്ചിട്ട് ഒരു സ്ഥലത്ത് പോകുന്നു. പക്ഷെ നമ്മള്‍ പ്രതീക്ഷിച്ചത് അവിടെ നിന്ന് കിട്ടിയില്ലെന്ന് കരുതുക. അതാണ് അവിടെയും സംഭവിച്ചത്.
മില്‍ക്ക് ഷേക്ക് കുടിക്കാന്‍ പോയിട്ട് വെറും മില്‍ക്ക് മാത്രം കിട്ടിയാല്‍ നമുക്ക് ഉറപ്പായിട്ടും ദേഷ്യം വരില്ലെ. അതാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പലരും എന്നെ വിളിച്ചിട്ട് വേണമായിരുന്നോ രചന എന്ന് ചോദിച്ചു. എന്നാല്‍ എന്റെ മറ്റൊരു ഷോട്ട് ഫിലിമായ മൂന്നാമിടം കണ്ടിട്ട് ആരും നന്നായി എന്ന് പറഞ്ഞിട്ടില്ല.
പിന്നെ ഇത് നമ്മുടെ കാര്യമാണ്. എന്ത് അഭിനയിക്കണമെന്നത് നമ്മുടെ ഇഷ്ടമാണ്. ആള്‍ക്കാര്‍ക്കാണ് നമ്മുടെ കാര്യത്തില്‍ കൂടുതല്‍ ടെന്‍ഷന്‍. ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ട് ഞാന്‍ കണ്ടിട്ടില്ല. സ്ത്രീകള്‍ ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് പ്രശ്‌നമുള്ളു,” രചന നാരയണന്‍കുട്ടി പറഞ്ഞു.
content highlight: actress rajana narayanankutty about her short film