ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തം റസിയയായി മാറിയ താരമാണ് രാധിക. ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളികള്‍ രാധികയെ ഓര്‍ക്കുന്നത് റസിയയിലൂടെയാണ്.
സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കളെക്കുറിച്ച് പറയുകയാണ് രാധിക. സിനിമയിലെ സുഹൃത്തുക്കളെല്ലാം പാരകളായിരുന്നുവെന്നും പിന്നീട് താന്‍ തന്നെ അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നുവെന്നും രാധിക പറഞ്ഞു.
അത്തരം സുഹൃത്തുക്കളെ തനിക്ക് മനസിലായില്ലെന്നും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് തനിക്ക് കാര്യം മനസിലാകുകയെന്നും രാധിക കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ പിന്നെ എല്ലാവരോടുമുള്ള ടച്ച് വിട്ടുപോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതെല്ലാം പാരകളായിരുന്നു.
എന്റെ ഒരു ക്യാരക്ടര്‍ വെച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്നതായിരുന്നില്ല. അതൊക്കെ കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത പാരകളെന്ന് തോന്നി. കാരണം പണി തിരിച്ച് വാങ്ങിക്കുകയാണല്ലോ.
അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. ഞാന്‍ ആരെയും പൂര്‍ണമായി വിട്ടിട്ടില്ല. സിനിമയില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും.
എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്നുപോയി എന്ന് തന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു. അടുത്ത് ഞാന്‍ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടോയെന്നാണ് പലരും ചോദിച്ചത്.
ആദ്യമൊക്കെ ഗ്യാപ്പ് വരുമ്പോള്‍ എനിക്ക് വിഷമം ഉണ്ടാകാറുണ്ടായിരുന്നു. വേറെ കഥാപാത്രങ്ങല്‍ കിട്ടിയില്ലല്ലോയെന്ന് ഓര്‍ത്തിട്ട്. പിന്നെ അത് ഓര്‍ത്ത് വിഷമിക്കും എന്നുള്ളതുകൊണ്ട് അതിന്റെ ആവശ്യമില്ലെന്ന് പിന്നെ ഞാന്‍ എന്നെ തന്നെ പഠിപ്പിച്ചു,” രാധിക പറഞ്ഞു.
content highlight: actress radhika about film field friends