ജയസൂര്യ പ്രധാന വേഷത്തില്‍ അഭിനയിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചങ്ങാതിപൂച്ച. ചിത്രത്തില്‍ രാധികയായിരുന്നു നായികയായി എത്തിയത്.
ചങ്ങാതിപൂച്ച താന്‍ ചെയ്യേണ്ട സിനിമയല്ലായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. ഇഷ്ടമില്ലാതെ ചെയ്യേണ്ടി വന്ന സിനിമയാണെന്നും ആ കഥാപാത്രം ചെയ്യേണ്ട നടി പിന്മാറിയതിനെ തുടര്‍ന്നാണ് തന്നിലേക്ക് എത്തിയതെന്നും രാധിക പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ചങ്ങാതിപൂച്ച ഞാന്‍ ചെയ്യേണ്ട സിനിമയല്ലായിരുന്നു. വേറെ ഒരു നടി കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു. ആ കുട്ടി മാറിപ്പോയതുകൊണ്ടാണ് എന്നെ വിളിച്ചത്. എനിക്ക് ആ സിനിമ ചെയ്യാന്‍ തീരെ താത്പര്യമില്ലായിരുന്നു. പക്ഷെ അതും ഞാന്‍ ചെയ്യേണ്ടി വന്നു.
ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഞാന്‍ ചങ്ങാതിപൂച്ച ചെയ്യുന്നത്. ഇതിന് ശേഷമാണ് മിന്നാമിന്നി കൂട്ടം, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ഒക്കെ ചെയ്തത്. ഇന്‍ഗോസ്റ്റ് ഹൗസ് എനിക്ക് കുറേ ചവിട്ട് വാങ്ങി തന്ന സിനിമയാണ്.
ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞതിന് ശേഷം വരുന്ന സിനിമകള്‍ക്കെല്ലാം റസിയയുടെ ഷേഡ് ഉണ്ടായിരുന്നു. അങ്ങനെ എനിക്ക് ചെയ്യേണ്ടിയുരുന്നില്ല. റസിയ ഒന്നുമതി. ആയിഷയാണ് ഇപ്പോള്‍ അവസാനമായി വന്ന സിനിമ. അതിലേക്ക് ആമിര്‍ നേരിട്ട് വന്ന് വിളിക്കുകയായിരുന്നു,” രാധിക പറഞ്ഞു.
സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കളെക്കുറിച്ചും രാധിക സംസാരിച്ചിരുന്നു. സിനിമയിലെ സുഹൃത്തുക്കളെല്ലാം പാരകളായിരുന്നുവെന്നും പിന്നീട് താന്‍ തന്നെ അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നുവെന്നും രാധിക പറഞ്ഞു.
”സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ പിന്നെ എല്ലാവരോടുമുള്ള ടച്ച് വിട്ടുപോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതെല്ലാം പാരകളായിരുന്നു.
എന്റെ ഒരു ക്യാരക്ടര്‍ വെച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്നതായിരുന്നില്ല. അതൊക്കെ കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത പാരകളെന്ന് തോന്നി. കാരണം പണി തിരിച്ച് വാങ്ങിക്കുകയാണല്ലോ.
അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. ഞാന്‍ ആരെയും പൂര്‍ണമായി വിട്ടിട്ടില്ല. സിനിമയില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും,” രാധിക പറഞ്ഞു.
content highlight: actress radhika about changathi poocha movie