സണ്ണി വെയ്ന്‍, അലന്‍സിയര്‍, പൗളി വല്‍സന്‍ മുതലായവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് അപ്പന്‍. ഒക്ടോബര്‍ 28നാണ് സോണി ലിവില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് ഷീല. രാധികയാണ് ഷീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അലന്‍സിയറിന്റെ അഭിനയം കണ്ടിട്ട് തനിക്ക് പേടിയായെന്നും ഇട്ടിയുടെ സുഹൃത്തുക്കള്‍ വരുന്ന സീനില്‍ കുറേ ടേക്ക് പോവേണ്ടി വന്നെന്നും രാധിക പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയേക്കുറിച്ച് രാധിക സംസാരിച്ചത്.
”എന്റെ ഫസ്റ്റ് സിനിമയാണ് അതും ഭയങ്കര ക്രൂഷ്യല്‍ കഥാപാത്രമാണ്. എന്നില്‍ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ ചെയ്യുന്നത്. സെറ്റില്‍ ആരോടും സംസാരിക്കരുതെന്ന് ഡറക്ടര്‍ എന്നോട് പറയുമായിരുന്നു. എപ്പോഴും കഥാപാത്രമായി ഇരിക്കണമെന്നായിരുന്നു അദ്ദേഹം പറയുക.
എന്നെ സംബന്ധിച്ച് അത് ഡിഫിക്കല്‍റ്റായിരുന്നു. സെറ്റ് ഫണ്‍ മൂഡ് ഒന്നുമല്ലായിരുന്നു. അത് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ സെക്കന്റ് ഹാഫ് മുതലാണ് സിനിമയില്‍ വരുന്നത്. ഫസ്റ്റ് ഹാഫ് ഷൂട്ട് ചെയ്യുമ്പോഴും ഞാന്‍ അവിടെ പോയി ഇരിക്കുമായിരുന്നു. ഒരു നൈറ്റി ഇട്ട് ഞാന്‍ സ്ഥലം മൊത്തം ചുറ്റി നടക്കും.
അലന്‍സിയര്‍ ചേട്ടന്റെ ശബ്ദം ഈ സിനിമയില്‍ ഹൈലൈറ്റാണ്. അദ്ദേഹം അകത്ത് നിന്ന് ഡയലോഗ് പറയുന്നത് കേട്ട് പേടിയായിട്ട് എന്റെ ഉള്ളം കയ്യൊക്കെ വിയര്‍ത്തിട്ടുണ്ട്. എങ്ങനെ ഞാന്‍ ഈ മനുഷ്യന്റെ മുന്നില്‍ പോയി വര്‍ക്ക് ചെയ്യുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവരും നല്ല കംഫേട്ടാണ്. ഇട്ടിയുടെ ഫ്രണ്ട്‌സ് വീട്ടിലേക്ക് വരുമ്പോള്‍ ഞാന്‍ അവരെ ചീത്ത പറഞ്ഞ് ഇറക്കി വിടുന്ന ഒരു സീനുണ്ട്. നാരങ്ങാവെള്ളം കൊടുത്ത് ഇറക്കി വിടുന്നത് വരെ ഒരു സീനാണ്.
അവിടെ കട്ട് ഇല്ല. പക്ഷേ എനിക്ക് അവരോട് ദേഷ്യപ്പെടാന്‍ പറ്റുന്നില്ലായിരുന്നു. പത്ത് പതിനഞ്ച് ടേക്ക് അതിനായിട്ട് പോയിട്ടുണ്ടാകും. ഗീത ചേച്ചിക്കാണ് നാരങ്ങാവെള്ളം കൊടുക്കുന്നത്.
അവസാനം കുറേ കുടിച്ചപ്പോള്‍ ചേച്ചി പറഞ്ഞു ഇനി മധുരം ഇടല്ലെയെന്ന്. കാരണം അത്രം ടേക്ക് എടുത്ത് വെള്ളം കുടിച്ച് മടുത്തു അവര്‍ക്ക്. രണ്ട് ടേക്ക് കൂടെ ചേച്ചി എന്ന് പറഞ്ഞ് അടുത്ത ടേക്കില്‍ എനിക്ക് അത് ചെയ്യാന്‍ പറ്റി,” രാധിക പറഞ്ഞു.
content highlight: actress radhika about appan movie