| Wednesday, 20th September 2017, 6:18 pm

'അത് ചോദിക്കാന്‍ ഇവളാരാണ്?'; ധോണി ആരാണെന്നു ചോദിച്ച റായി ലക്ഷ്മിയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ധോണി ആരാണെന്നു ചോദിച്ച റായി ലക്ഷ്മിയ്ക്ക് ധോണി ആരാധകരുടെ സൈബര്‍ ആക്രമണം. 2008 ല്‍ ഐ.പി.എല്‍ ആദ്യ സീസണിന്റെ സമയം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധം പിരിഞ്ഞ് ധോണിയും റായി ലക്ഷ്മിയും അവരവരുടെ കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു. ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്റ് അംബാസിഡറായിരുന്നു 2008 ല്‍ റായി ലക്ഷ്മി.

പ്രണയവാര്‍ത്തകളോട് അന്നും ധോണി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ബ്രേക്ക് അപ്പിനെ കുറിച്ച് റായി ലക്ഷ്മിയോട് നിരന്തരം ചോദിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് താരം മനസു തുറക്കുകയായിരുന്നു.

തന്റെ പുതിയ ബോളിവുഡ് ചിത്രമായ ജൂലി ടുവിന്റെ പ്രൊമോഷനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ റായി ലക്ഷ്മിയോട് ധോണിയെ കുറിച്ച് ചോദിച്ചത്. ആരാണ് അയാള്‍ എന്നായിരുന്നു ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞത്. ആ ബന്ധം അവസാനിച്ചിട്ട് നാളുകളായെന്നും അദ്ദേഹം വിവാഹം കഴിച്ച് കുട്ടിയൊക്കെ ആയെന്നും റായി ലക്ഷ്മി പറഞ്ഞു. ചില കാര്യങ്ങള്‍ ഒത്തു പോകില്ലെന്ന് ഉറപ്പായാല്‍ പിന്നെ മാറി നടക്കുന്നതാണ് നല്ലതെന്നും താരം വ്യക്തമാക്കിയിരുന്നു.


Also Read:  ‘ഇന്ത്യ മറന്നോ അതിഥി ദേവോ ഭവ എന്ന സംസ്‌കാരം?’; റോഹിങ്ക്യകള്‍ ഭീഷണിയാണെന്നു പറഞ്ഞ കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍


എന്നാല്‍ തങ്ങളുടെ പ്രിയതാരത്തെ ആരാണയാള്‍ എന്നു ചോദിച്ചത് ധോണി ആരാധകര്‍ക്ക് ഒട്ടു പിടിച്ചില്ല. താരത്തിന്റെ പ്രതികരണത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ധോണിയെ ആരെന്നു ചോദിക്കാന്‍ നീ ആരാണെന്നാണ് മിക്ക ആരാധകരും റായി ലക്ഷ്മിയോട് ചോദിക്കുന്നത്.

അതേസമയം സംഭവം വിവാദമായിട്ടും പതിവുപോലെ പരസ്യ പ്രതികരണത്തിന് ധോണി തയ്യാറായിട്ടില്ല. പതിവു പോലെ കളിയില്‍ മാത്രം ശ്രദ്ധിച്ച് അദ്ദേഹം മുന്നോട്ട് പോവുകയാണ്. എന്നാല്‍ തന്റെ ആരാധകര്‍ തന്റെ പേരില്‍ നടത്തുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് ധോണി മറുപടി പറയുമോ എന്നാണ് കായിക ലോകവും ആരാധകരും ഉറ്റു നോക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more