സിനിമയിലെ മീറ്റുവിനെക്കുറിച്ചും കാസ്റ്റിങ് കൗചിനെക്കുറിച്ചും സംസാരിക്കുകയാണ് നടി പ്രിയാമണി. എപ്പോഴും അമ്മ തന്റെ കൂടെ ഉണ്ടാവുമെന്നും അതുകൊണ്ട് കാസ്റ്റിങ് കൗച് ഒന്നും എക്സ്പീരിയൻസ് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ സിനിമ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ പെട്ടെന്ന് ഇടപെടുന്നുണ്ടെന്നും അതിനുവേണ്ടി ഗ്രൂപ്പുകളും ബോർഡുകളുമൊക്കെ ഉണ്ടെന്നും പ്രിയാമണി പറഞ്ഞു.
കാസ്റ്റിങ് കൗച് പോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും താൻ എക്സ്പീരിയൻസ് ചെയ്തിട്ടില്ല എന്നായിരുന്നു പ്രിയാമണിയുടെ മറുപടി. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇത് എന്റെ മാത്രം എക്സ്പീരിയൻസിൽ നിന്നാണ് പറയുന്നത്. ഞാൻ അങ്ങനെയൊന്നും ഫേസ് ചെയ്തിട്ടില്ല. എപ്പോഴും അമ്മ എന്റെ കൂടെ ഉള്ളതുകൊണ്ടായിരിക്കും. അതുകൊണ്ടായിരിക്കാം എന്നോട് അത്തരത്തിലൊന്നും അപ്പ്രോച്ച് ചെയ്യാതിരുന്നത്. ഞാനിപ്പോൾ ഭയങ്കര ഹാപ്പിയാണ് കാരണം മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദിയിലും വരെ ഇപ്പോൾ കൂടുതൽ ഈ കാര്യത്തിൽ ഇടപെടുന്നുണ്ട് എന്നുള്ളതിൽ.
എന്തോ ഒരു ഭാഗ്യമാണ് എനിക്ക് അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ല എന്നത്. എല്ലാ ഇൻഡസ്ട്രയിൽ നിന്നും എന്റെ സ്റ്റാഫിനെയൊക്കെ വെച്ചിട്ട് ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കംപ്ലൈന്റ്റ് ചെയ്യണം എന്ന് പറയുന്നുണ്ട്.
മലയാളത്തിൽ അതിനായിട്ട് ബോർഡുകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. പ്രോഗ്രസീവ് ആയി വരുന്നുണ്ട്. അങ്ങനെ ഒരു സ്റ്റെപ്പ് അവർ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. അത് നന്നായിട്ട് പോകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്,’ പ്രിയാമണി പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിൽ പ്രിയാമണി അഭിനയിക്കുന്നുണ്ട്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന സിനിമ ഒരു കോർട്ട് റൂം ഡ്രാമയാണ്. പത്തു വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാൻഡ് മാസ്റ്ററിലാണ് ഇവർ ഒന്നിച്ച് എത്തിയത്. മോഹൻലാലിനൊപ്പം വീണ്ടുമെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞു.
Content Highlight: Actress priyamani about casting couch in cinima