| Thursday, 1st April 2021, 1:32 pm

നഗ്നചിത്രം പങ്കുവെക്കാമോ; അശ്ലീല കമന്റിന് മറുപടിയുമായി നടി പ്രിയാ മണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് നടി പ്രിയാമണി. നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു ഒരു കമന്റ്. സൈലിങ് മാന്‍ എന്ന വ്യാജ ഐഡിയില്‍ നിന്നാണ് കമന്റ് വന്നത്.

‘ആദ്യം നിങ്ങളുടെ വീട്ടില്‍ ഉള്ളവരോട് ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം.’ഇങ്ങനെയായിരുന്നു നടിയുടെ മറുപടി.

പ്രിയാമണിയെ പിന്തുണച്ച് താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ രംഗത്തുവന്നു. ഇത്തരം വ്യാജ മുഖങ്ങളുമായി എത്തുന്ന ശല്യക്കാരെ സൈബര്‍ പൊലീസിനെ ഉപയോഗിച്ച് കണ്ടെത്തണമെന്നും ഇത്തരക്കാര്‍ക്കുള്ള മറുപടി ഇത് തന്നെയാണെന്നുമാണ് പലരുടേയും പ്രതികരണം.

നിയമപരമായി മുന്നോട്ടുപോകണമെന്നും ഈ വ്യാജ ഐഡിയിലെ ആളിന്റെ യഥാര്‍ഥ മുഖം സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടണമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം. സൂപ്പര്‍ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാന്‍ രണ്ടാം സീസണിലാണ് പ്രിയാമണി ഇപ്പോള്‍ അഭിനയിക്കുന്നത്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി തിരക്കിലാണ് താരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Priya Mani reply to Netizen who asked nude photo

Latest Stories

We use cookies to give you the best possible experience. Learn more