| Wednesday, 13th January 2021, 2:00 pm

തുറന്നുപറയുന്നതില്‍ നിന്ന് നമ്മളെ പേടിപ്പിച്ച് നിര്‍ത്തുന്നവരോട് പോയി പണി നോക്കാന്‍ പറയണം: പ്രയാഗ മാര്‍ട്ടിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റൊരാള്‍ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കില്‍ അത് നമ്മളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് പറയാന്‍ ആരേയും പേടിക്കേണ്ടതില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍.

തുറന്നുപറയുന്നതില്‍ നിന്ന് നമ്മളെ പേടിപ്പിച്ച് നിര്‍ത്തുന്നവരുണ്ടാകാമെന്നും അത്തരക്കാരോട് പോയി പണി നോക്കാന്‍ പറയണമെന്നും അതൊന്നും ഇനി ഈ നാട്ടില്‍ നടക്കില്ലെന്നും പ്രയാഗ പറയുന്നു. ഗൃഹലക്ഷ്മിക്ക്് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

കൊച്ചിയിലെ മാളിയില്‍ യുവനടിക്ക് നേരെ അതിക്രമമുണ്ടായല്ലോ എന്നും അത്തരം കാര്യങ്ങളില്‍ സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നുമുള്ള ചോദ്യത്തിനായിരുന്നു പ്രയാഗയുടെ മറുപടി.

‘ ഇപ്പോള്‍ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്. എല്ലാവര്‍ക്കും ഒരു വോയ്‌സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തില്‍ നിന്ന് വരണം എന്നോ ഇന്ന ജാതിയില്‍പ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെന്‍ഡര്‍ ആകണമെന്നോ ഒന്നുമില്ല.

മറ്റൊരാള്‍ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ അത് നമ്മളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് പറയാന്‍ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതില്‍ നിന്ന് നമ്മളെ പേടിപ്പിച്ച് നിര്‍ത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാന്‍ പറയണം. അതൊന്നും ഇനി ഈ നാട്ടില്‍ നടക്കില്ല’, പ്രയാഗ പറയുന്നു. ഇത് പുരുഷന്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും വോയ്‌സ് ഉണ്ടെന്ന് പുരുഷന്‍മാര്‍ മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും പക്ഷേ എല്ലാവരും ഒരേപോലെ പെരുമാറും എന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ എന്നും പ്രയാഗ ചോദിക്കുന്നു.

2021 ല്‍ മുന്നില്‍ കാണുന്ന സ്വപ്‌നം എന്താണന്ന ചോദ്യത്തിന് ഞാനെന്ന അഭിനേതാവ് തന്നെ എന്നായിരുന്നു പ്രയാഗയുടെ മറുപടി. അത് തെളിയിച്ചിട്ടേ താന്‍ അടങ്ങിയിരിക്കൂവെന്നും അതിനുള്ള പ്രയത്‌നം തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നും പ്രയാഗ പറഞ്ഞു.

സമൂഹത്തിന് വേണ്ടി ചെയ്യാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം എന്താണെന്ന ചോദ്യത്തിന് സമൂഹത്തില്‍ ഒരു പ്രതിസന്ധി വരുമ്പോള്‍ താനും ഇറങ്ങിത്തിരിക്കുമെന്നായിരുന്നു പ്രയാഗയുടെ മറുപടി. സാമൂഹിക സേവനം എന്തുമാകാം, എപ്പോഴുമാകാം, താരം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Prayaga Martin About His Career And society

We use cookies to give you the best possible experience. Learn more