ഒരു റിലേഷന്‍ഷിപ്പിനെ കുറിച്ചോ പാര്‍ട്ണറെ കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പറയുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍.
സിനിമയില്‍ ഒരിടം ലഭിച്ച ശേഷം മാത്രമേ പാര്‍ട്ണറെ കുറിച്ചോ ബോയ് ഫ്രണ്ടിനെ കുറിച്ചോ ഒക്കെ ആലോചിക്കുന്നുള്ളൂവെന്നായിരുന്നു ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞത്.
‘ എന്നെ സംബന്ധിച്ച് പ്രണയം സിനിമയോടാണ്. എനിക്ക് തോന്നുന്നില്ല ആ പ്രണയം എന്നെങ്കിലും കെട്ടടങ്ങിപ്പോകുമെന്ന്. സിനിമയോടുള്ള പ്രണയം മനസിലാക്കാന്‍ പറ്റുന്ന ഒരാള്‍ക്കേ എന്റെ പാര്‍ട്ണര്‍ ആകാന്‍ പറ്റുള്ളൂ,’ പ്രയാഗ പറയുന്നു.
ഏതെങ്കിലും ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഡേറ്റിങ് എന്ന ആശയത്തോടേ തനിക്ക് താത്പര്യമില്ലെന്നും പ്രയാഗ പറഞ്ഞു.
സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിങ്ങിന് വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിങ് ആയിക്കൂടാ എന്ന് ചോദിച്ച് അതിലേക്ക് ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല. എനിക്ക് അതില്‍ താത്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും, പ്രയാഗ പറഞ്ഞു.
റിയല്‍ ലൈഫില്‍ കുറച്ച് കൂടി പ്രാക്ടിക്കല്‍ ആയിട്ടുള്ള ആളാണ് ഞാനെന്നാണ് തോന്നുന്നത്. ഞാന്‍ ഭയങ്കര റൊമാന്റിക് ആണ്. പക്ഷേ സ്‌ക്രീനില്‍ അത് കാണിക്കാനാണ് എനിക്ക് കഴിയുക. ഒരു നടിയെന്ന നിലയില്‍ സ്‌ക്രീനില്‍ ആ റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ്, പ്രയാഗ പറയുന്നു.
മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴിലെ പിസ്സാസ് എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു.
2009ല്‍ സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രയാഗ മലയാളത്തിലേക്ക് എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ആന്‍ മരിയ എന്ന കഥാപാത്രം പ്രയാഗയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.
മണിരത്‌നം നിര്‍മിച്ച ആന്തോളജി സീരീസായ നവരസയില്‍ സൂര്യയുടെ നായികയായി എത്താനും പ്രയാഗയ്ക്ക് സാധിച്ചു. സൂര്യയുടെ നായികയായി അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് പോലെയായിരുന്നെന്നും താരം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Prayaga Martin About her Romantic Concept