നടി പ്രയാഗയുടെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനിടയിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ വേദിയില്‍ താരം എത്തിയത്. തന്റെ പുത്തന്‍ ലുക്കിനെ കുറിച്ചുയര്‍ന്ന ചോദ്യത്തിന് പ്രയാഗ മറുപടി പറഞ്ഞു. സി.സി.എല്ലിന് വേണ്ടിയാണോ മേക്കോവര്‍ എന്നാണ് വേദിയില്‍ ഉയര്‍ന്ന ചോദ്യം.
ഒരു മേക്കോവര്‍ എന്ന നിലയിലല്ല ഇത് ചെയ്തതെന്നും സിനിമയില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണിതെന്നും താരം പറഞ്ഞു. സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും പ്രയാഗ പറഞ്ഞു. കേരള സ്‌ട്രൈക്കേഴ്‌സിന് തന്റെ ഫുള്‍ സപ്പോര്‍ട്ട് ഉണ്ടാകുമെന്നും താരം ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ പറഞ്ഞു.
‘സത്യംപറഞ്ഞാല്‍ സി.സി.എല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവര്‍. മേക്കോവറായിട്ടൊന്നുമായിരുന്നില്ല ഇത് ശരിക്കും ചെയ്തത്. ഈ കളറല്ല ഞാന്‍ ഉദ്ദേശിച്ചത്. ചെയ്തു വന്നപ്പോള്‍ ഇങ്ങനെയായി പോയതാണ്. പിന്നെ ഒരു കാര്യം കൂടിയുണ്ട്, ഞാന്‍ സിനിമയില്‍ നിന്നും കുറച്ചു നാള്‍ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ല.
എനിക്ക് തോന്നി ഞാന്‍ ബ്രേക്ക് എടുക്കുന്നു. ബ്രേക്ക് എടുക്കുമ്പോള്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാമല്ലോ. ഒരു സിനിമയും ഞാന്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടില്ല. അങ്ങനെ ബ്രേക്ക് എടുത്തപ്പോള്‍ എനിക്ക് വേണ്ടത് ഞാന്‍ ചെയ്തു എന്ന് മാത്രം.
സി.സി.എല്ലില്‍ ഞാന്‍ കളിക്കുന്നില്ല. ഞാന്‍ ഇവര്‍ക്ക് വേണ്ട എല്ലാ സപ്പോര്‍ട്ടും കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഇതിലുള്ള എല്ലാവരെയും ഞാന്‍ എന്റെ കുടുംബമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിധ സപ്പോര്‍ട്ടും ഞാന്‍ നല്‍കും. ഇത്രയും നല്ലൊരു കോച്ച്, ഇത്രയും നല്ല ക്യാപ്റ്റന്‍, ഇത്രയും നല്ല പ്ലെയേഴ്സ് അപ്പൊ എന്തായാലും നമ്മള്‍ കപ്പ് എടുക്കണമല്ലോ,’ പ്രയാഗ പറഞ്ഞു.
‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന സിനിമയാണ് പ്രയാഗയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഇതിനിടയില്‍ തമിഴ് നടന്‍ സൂര്യയുടെ സിനിമയിലും പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് റിലീസിനൊരുങ്ങുന്ന പ്രയാഗയുടെ സിനിമകള്‍.
content highlight: actress prayaga martin about her new look