| Monday, 6th June 2022, 1:35 pm

സുപ്രിയയുടെ കാര്യത്തില്‍ ഒരു പറിച്ചുനടലായിരുന്നു സംഭവിച്ചത്; വളരെ ഹാര്‍ഡ് വര്‍ക്കിങ് ആണ് അവര്‍: പൂര്‍ണിമ ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും പോലെ തന്നെ സിനിമയില്‍ സജീവമാണ് ഇരുവരുടേയും ജീവിതപങ്കാളികളായ പൂര്‍ണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും. 1990 കളില്‍ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ പൂര്‍ണിമ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു.

അതുപോലെ അഭിനേതാവില്‍ നിന്നും നിര്‍മാതാവിന്റേയും സംവിധായകന്റേയും വേഷത്തിലേക്ക് പൃഥ്വി എത്തിയതിന് പിന്നാലെയാണ് സുപ്രിയയുടേയും സിനിമയിലേക്കുള്ള കടന്ന് വരവ്. സുപ്രിയയുടെ നേതൃത്വത്തിലാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായി കരിയര്‍ തുടങ്ങിയ സുപ്രിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇതിനകം നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമെ 777 ചാര്‍ലി, പേട്ട, കെ.ജി.എഫ് 2 പോലുള്ള സിനിമകള്‍ മലയാളത്തില്‍ വിതരണത്തിന് എത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു

സുപ്രിയയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയയില്‍ നിന്നും സ്വീകരിക്കണമെന്ന് തോന്നിയ ഏതെങ്കിലും രണ്ട് ക്വാളിറ്റികള്‍ ഏതാണെന്ന ചോദ്യത്തിനാണ് പൂര്‍ണിമ മറുപടി നല്‍കുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സുപ്രിയയില്‍ നിന്ന് അഡോപ്റ്റ് ചെയ്യണമെന്ന് തോന്നിയ രണ്ട് ക്വാളിറ്റികള്‍ ഏതാണെന്ന ചോദ്യത്തിന് perceivance ആണെന്നായിരുന്നു പൂര്‍ണിമയുടെ മറുപടി.

കോണ്‍സ്റ്റന്റും സിസ്റ്റമാക്കിക്കുമാണ് സുപ്രിയ. ചിട്ടയോടെയാണ് കാര്യങ്ങള്‍ ചെയ്യുക. സിസ്റ്റമാറ്റിക്കായി കാര്യത്തെ പ്ലാന്‍ ചെയ്ത് അതിലേക്ക് എനര്‍ജി ഇന്‍വെസ്റ്റ് ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്താണ് അവര്‍ മുന്നോട്ടുപോകുന്നത്. അതിനൊപ്പം തന്നെ കുടുംബം ജീവിതവും നന്നായി കൊണ്ടുപോകുന്നു.

രാജുവിനെപ്പോലൊരാളെയാണ് അവര്‍ വിവാഹം ചെയ്തത്. അതിന്റെയൊരു വെയ്‌റ്റേജും ഭയങ്കരമായിട്ടുണ്ട്. തീര്‍ച്ചയായും ലൈഫില്‍ പ്രിവിലേജും ലക്ഷ്വറിയുമൊക്കെയുണ്ടാകാം. ലൈഫ് കുറച്ചുകൂടി ഈസിയാവുകയും അതൊരു ഗ്രാറ്റിറ്റിയൂഡുമൊക്കെയാണ്. പക്ഷേ അതിന്റേതായ കുറേ ദോഷങ്ങളും ഉണ്ട്.

വലിയൊരു അളവില്‍ നമ്മുടെ ഐഡന്റിന്റി നഷ്ടപ്പെടുന്നുണ്ട്. സുപ്രിയയുടെ കാര്യത്തില്‍ ഒരു പറിച്ചുനടലായിരുന്നു സംഭവിച്ചത്. ബോംബെയില്‍ ജീവിച്ച ആളാണ് അവര്‍. ഇവിടെ ശരിക്കും അവരുടെ ഒരു ഏരിയയേ അല്ലായിരുന്നു. പക്ഷേ അവര്‍ അവരുടെ ജീവിതത്തെ മനോഹരമായി മുന്നോട്ടുകൊണ്ടുപോകുന്നു. എല്ലാ കാര്യങ്ങളും ഒരുമിച്ചു നോക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു ചോദ്യം നിങ്ങള്‍ എന്നോട് ചോദിച്ചത്., പൂര്‍ണിമ പറഞ്ഞു.

കരിയറിലോ ജീവിതത്തിലോ മല്ലിക സുകുമാരന്‍ എന്തെങ്കിലും ഉപദേശങ്ങള്‍ തന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അമ്മ എല്ലായ്‌പോയും ഒരു ഗൈഡിങ് ലൈറ്റ് തന്നെയാണെന്നായിരുന്നു പൂര്‍ണിമയുടെ മറുപടി. പല കാര്യങ്ങളിലും അമ്മ ഉപദേശങ്ങള്‍ തന്നിട്ടുണ്ട്. കൂടുതലും ജീവിതത്തിലാണ്. പിന്നെ ഇമോഷണല്‍ എനര്‍ജിയുണ്ട്. വര്‍ക്ക് സ്‌പേസ് ഒരിക്കലേ ഞങ്ങള്‍ ഷെയര്‍ ചെയ്തിട്ടുള്ളൂ. കുടുംബത്തില്‍ ഇമോഷണല്‍ സ്‌പേസല്ലേ കൂടുതല്‍ ഷെയര്‍ ചെയ്യുക, പൂര്‍ണിമ പറഞ്ഞു.

ഇന്ദ്രജിത്തിന്റെ കോമഡി റോളുകളാണോ സീരിയസ് വേഷങ്ങളാണോ പൂര്‍ണിയ്ക്ക് ഇഷ്ടം എന്ന ചോദ്യത്തിന് ഇന്ദ്രന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ അപാരമാണെന്നും അത് സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹമുണ്ടെന്നുമായിരുന്നു പൂര്‍ണിമയുടെ മറുപടി.

ഓഡിയന്‍സ് എന്ന നിലയില്‍ അത് കുറച്ചേ കണ്ടിട്ടുള്ളൂ. ഹ്യൂമര്‍ പറയുമ്പോഴുള്ള ഇന്ദ്രന്റെ ടൈമിങ്ങൊക്കെ ഭയങ്കര പെര്‍ഫക്ടാണ്, പല തരം കഥാപാത്രങ്ങളിലൂടെ അത് ഇനി എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ പൂര്‍ണിമ പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ. വൈറസ് എന്ന ചിത്രത്തിന് ശേഷം പൂര്‍ണിമയുടേതായി പുറത്തിറങ്ങിറങ്ങുന്ന ചിത്രം കൂടിയാണ് തുറമുഖം. ഉമ്മ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Content highlight: Actress Poornima Indrajith about supriya menon and her working style

We use cookies to give you the best possible experience. Learn more