ഇന്ദ്രജിത്തുമായി പരിചയപ്പെടാനുള്ള കാരണം മല്ലിക സുകുമാരനുമൊത്തുള്ള സൗഹൃദമാണെന്ന് പറയുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താനും മല്ലിക സുകുമാരനും ഇപ്പോഴും സുഹൃത്തുക്കളെ പോലെയാണെന്നും തന്നെ വഴക്ക് പറയാനുള്ളത് പോലും തമാശയായിട്ടാണ് പറയുകയെന്നും പൂര്‍ണിമ പറഞ്ഞു.
മല്ലിക സുകുമാരന് വലിയ ബിസിയായിട്ടുള്ളയാളാണെന്നും തനിക്ക് വലിയ പ്രചോദനമാണെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. റെഡ്. എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അമ്മയുടെ കാര്യം അമ്മ പറയാറില്ല. കാരണം അമ്മ അത്രയും ബിസിയാണ്. ഏത് ചാനല്‍ തുറന്നാലും അമ്മയുണ്ട്. കാണാന്‍ തന്നെ എന്ത് ഭംഗിയാണ്. നമ്മുടെ മാതാപിതാക്കളെ അങ്ങനെ കാണുകയെന്ന് പറയുന്നത് തന്നെ രസമല്ലെ. അതും അവര്‍ ഈ പ്രായത്തിലും നമ്മളെ വളരെയധികം ഇന്‍സ്‌പെയര്‍ ചെയ്യുകയാണ്.
നമ്മളേക്കാള്‍ ശക്തിയും എനര്‍ജിയും എല്ലാമുണ്ട്. ഞങ്ങള്‍ എല്ലാവരുമുള്ള ഫാമിലി ഗ്രൂപ്പുണ്ട്. കൂടുതല്‍ ഫോര്‍വേര്‍ഡഡ് മെസേജുകള്‍ അയക്കുക അമ്മയാണ്. ബേസിക്കലി എല്ലാ വീടുകളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പു പോലെ തന്നെയാണ്. അമ്മ ഉണ്ടായാല്‍ പിന്നെ എല്ലാം നോക്കിക്കോളും. ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നാല്‍ മതി.
അമ്മ എന്തൊരു അടിപൊളിയാണ്. സംസാരിക്കുന്നത് കേള്‍ക്കാനൊക്കെ നല്ല രസമാണ്. ഞങ്ങളെ വഴക്ക് പറയാനുള്ളതൊക്കെ തമാശയായിട്ട് പറയും. ഇന്ദ്രന്റെ അമ്മയിലൂടെയാണ് ഞാന്‍ ഇന്ദ്രനിലേക്ക് എത്തുന്നത്. അമ്മയും ഞാനും തമ്മിലുള്ള സൗഹൃദം ഇപ്പോഴും കൊണ്ട് പോകാന്‍ പറ്റുന്നുണ്ട്. അന്നും ഇന്നും എന്റെ പ്രിയ സുഹൃത്താണ്,” പൂര്‍ണിമ പറഞ്ഞു.
തുറമുഖമാണ് പൂര്‍ണിമയുടെ പുതിയ ചിത്രം. പാത്തു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlight: actress poornima indrajith about mallika sukumaran