ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് ഒരു നടന്റെ ബോഡി ഓഫ് വര്‍ക്കിനെയാണ്, ഒരിക്കല്‍ അതെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു ചേരും : പൂര്‍ണിമ
Entertainment news
ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് ഒരു നടന്റെ ബോഡി ഓഫ് വര്‍ക്കിനെയാണ്, ഒരിക്കല്‍ അതെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു ചേരും : പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd March 2023, 11:05 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. വിവാഹത്തിന് മുമ്പ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് സംരഭകയെന്ന നിലയിലും അവതാരകയെന്ന നിലയിലുമാണ് പൂര്‍ണിമയെ കാണുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെത്തിയിരിക്കുകയാണ് പൂര്‍ണിമ. ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഇന്ദ്രജിത്ത് എന്ന നടനെക്കുറിച്ച് പറയുകയാണ് പൂര്‍ണിമ ഇപ്പോള്‍.

കൊമേഴ്ഷ്യല്‍ സക്‌സസിലേക്ക് ഇന്ദ്രജിത്തിന്റെ സിനിമകള്‍ എത്തിയിട്ടില്ലെങ്കിലും ഇന്നും അദ്ദേഹം ചെയ്ത നല്ല സിനിമകളിലൂടെ നടനെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാവാന്‍ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പൂര്‍ണിമ പറഞ്ഞത്. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് ഒരു നടന്റെ ബോഡി ഓഫ് വര്‍ക്കിനെയാണ്. കാരണം അത് വളരെ പ്രധാനപെട്ടതാണ്. ഇന്ന് ഇന്‍ഡസ്ട്രിയില്‍ കൊമേഴ്ഷ്യല്‍ സക്‌സസ് അത്യാവശ്യമാണ്.

അതുപോലെ ആളുകള്‍ക്കിടിയില്‍ സ്ഥാനം ഉറപ്പിക്കുകയെന്ന് പറയുന്നത് എളുപ്പത്തില്‍ സാധിക്കുന്നതല്ല. കാരണം അത് കുറച്ച് കാലത്തെ നേട്ടമാണ്. സ്വാഭാവികമായ നമ്മുടെ കാഴ്ചപാടില്‍ ഇന്ദ്രജിത്തിന്റെ പല പല സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

അതിനകത്ത് ഇരുപതുകളിലെ ഇന്ദ്രജിത്തിനെ കണ്ടിട്ടുണ്ടാകും ഇരുപത്തിയഞ്ചിലെ ഇന്ദ്രജിത്തിനെ കണ്ടിട്ടുണ്ടാകും. ഒരു നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് വര്‍ക്കുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

പക്ഷെ ഒരു ഇന്‍ഡസ്ട്രിയെന്ന നിലയില്‍ കൊമേഴ്ഷ്യല്‍ സക്‌സസ് വേണം. അതു പക്ഷെ പെട്ടെന്ന് ഒരു സിനിമയിലൂടെ കിട്ടണമെന്ന് പറയാന്‍ പറ്റില്ല. ഒരിക്കല്‍ അതെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു ചേരുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

കാരണം ഒരുപാട് കഥാപാത്രങ്ങള്‍ ഇന്ദ്രജിത്ത് ചെയ്തു കഴിഞ്ഞു. നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്.

സ്റ്റാര്‍ഡം വേണം. ശരിയാണ്, പക്ഷെ ബോക്‌സ് ഓഫീസിലൊന്നും നോക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും അവ നമ്മളില്‍ ഉണ്ടാകുന്ന സ്വാധീനത്തെക്കുറിച്ചെല്ലാമാണ് ആലോചിക്കേണ്ടത്,” പൂര്‍ണിമ പറഞ്ഞു.

content highlight: actress poornima about indrajith