Entertainment news
കൂടെ ഡാന്‍സ് ചെയ്യുന്നവരെല്ലാം സ്റ്റേജ് നിറഞ്ഞാണ് കളിക്കുന്നത്, തടി വേണമെന്ന് തോന്നിയതുകൊണ്ടാണ് ടീച്ചര്‍ ബ്ലാങ്കറ്റ് ധരിപ്പിച്ചത്: പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 21, 11:56 am
Tuesday, 21st March 2023, 5:26 pm

പണ്ട് മെലിഞ്ഞ ശരീരമായതിനാല്‍ ഡാന്‍സിന്റെ പരിപാടിയില്‍ തടി തോന്നാനായി ബ്ലാങ്കറ്റ് ധരിപ്പിച്ചിരുന്നുവെന്ന് നടി പൂര്‍ണിമ.

കൂടെ കളിച്ചവരെല്ലാം സ്റ്റേജില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും തനിക്ക് കുറച്ചു കൂടെ തടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയത് കൊണ്ടാകാം ടീച്ചര്‍ ബ്ലാങ്കറ്റ് ധരിപ്പിച്ചതെന്നും പൂര്‍ണിമ പറഞ്ഞു. വണ്ടര്‍ വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘തടി കുറഞ്ഞതുകൊണ്ട് പരിപാടിയില്‍ ബ്ലാങ്കറ്റ് ധരിപ്പിച്ചു. മൂന്നാറില്‍ വെച്ചായിരുന്നു ഡാന്‍സിന്റെ പരിപാടി. കൂടെ നില്‍ക്കുന്ന എല്ലാവരും സ്റ്റേജ് നിറഞ്ഞാണ് കളിക്കുന്നത്.

മോഹിനിയാട്ടത്തില്‍ വേണ്ടത് ഗ്രേസാണ്. ഓരോ മൂവ്മന്റ്‌സും മോഹിനിയാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. എന്റെ ഗുരു പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഇളം കാറ്റില്‍ നെല്ലി ആടുന്ന പോലെയാവണം നൃത്തം ചെയ്യേണ്ടതെന്നാണത്.

ഞാന്‍ ഭയങ്കര മെലിഞ്ഞിട്ടായിരുന്നു. ചിലപ്പോള്‍ ടീച്ചര്‍ക്ക് തന്നെ തോന്നിയിട്ടുണ്ടാകും കുട്ടിക്ക് കുറച്ചു കൂടെ തടി വേണമെന്ന്. ഫാഷന്‍ പഠിക്കണമെന്ന് എനിക്ക് വളരെ അധികം ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പം തൊട്ടേ ആ ആഗ്രഹം ഉള്ളിലുണ്ട്.

എനിക്ക് അന്നത്തെ കാലത്ത് കത്തുകള്‍ വരാറുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്ന പ്രോഗ്രാമില്‍ ധരിക്കുന്ന വസ്ത്രങ്ങളും കുപ്പിവളകളും ആളുകള്‍ക്ക് ഇഷ്ട്ടമായിരുന്നു, ‘ പൂര്‍ണിമ പറഞ്ഞു.

content highlight: actress poornima about her childhood experience