|

ആ നടന്‍ എല്ലാം വെട്ടിതുറന്ന് പറയും, പറയുന്ന കാര്യങ്ങളില്‍ കള്ളത്തരമുണ്ടാവാറില്ല: പൊന്നമ്മ ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിമുഖങ്ങളിലൂടെ ഏറെ ആരാധകരുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ അഭിമുഖങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി പൊന്നമ്മ ബാബു. ആദ്യമൊന്നും ധ്യാനിന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും പിന്നീട് കുറച്ച് അഭിമുഖങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ വലിയ ഇഷ്ടമായെന്നും പൊന്നമ്മ പറഞ്ഞു.

എല്ലാകാര്യങ്ങളും ഭയമില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് ധ്യാനെന്നും സംസാരത്തില്‍ കള്ളത്തരമില്ലെന്നും പൊന്നമ്മ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ധ്യാനിന്റെ കുറേ അഭിമുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. ആദ്യമൊന്നും ഞാന്‍ അങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് ഒന്ന്, രണ്ടെണ്ണം കണ്ടപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമായി. അങ്ങനെ കണ്ട്, കണ്ട് ഇപ്പോള്‍ ഭയങ്കര ഇഷ്ടമാണ്. എല്ലാ കാര്യങ്ങളും വെട്ടിതുറന്ന് ധ്യാന്‍ പറയും.

കുറച്ചുപോലും കള്ളത്തരമില്ലാതെയാണ് ധ്യാന്‍ പറയാറുള്ളത്. എന്താണോ നടന്നത് അതുപോലെ തന്നെ ധ്യാന്‍ പറയുന്നുണ്ട്. അങ്ങനെ ഇരിക്കെയാണ് ഞാന്‍ വീട്ടില്‍ ചെന്ന് കണ്ടത്. കണ്ടപ്പോഴും എനിക്ക് ഭയങ്കര ഇഷ്ടമായി.

നമ്മളോട് പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം ഒരുപാട് നാള്‍ പരിചയമുള്ള വ്യക്തിയെ പോലെയാണ്. അതൊക്കെ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

ധ്യാനിനെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയില്‍ ഇത്രയും ഓപ്പണായിട്ട് എല്ലാ കാര്യങ്ങളും പറയുന്നു. എന്റെ ഒരു കഥാപാത്രമാണ് ധ്യാന്‍. സ്‌നേഹമായാലും ദേഷ്യമായാലും അത് പ്രകടിപ്പിക്കും. ഞാനും ധ്യാനിനെ പോലെ ഒന്നും മനസില്‍ വെച്ച് ഇരിക്കാറില്ല,” പൊന്നമ്മ ബാബു പറഞ്ഞു.

content highlight: actress ponnamma babu about dhyan sreenivasan

Latest Stories