ബെംഗളൂരു: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മത്സരത്തില്‍ ബാഗ്ലൂരിന്റെ പോര്‍ട്ടീസ് സൂപ്പര്‍ താരം എബി ഡി വില്ല്യേഴ്‌സ് പുറത്തെടുത്ത മാസ്മരിക പ്രകടനം ആരാധകരുടെയും സഹതാരങ്ങളുടെയും മനം കവരുന്നതായിരുന്നു. സീസണിലെ മികച്ച വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ ഡി വില്ല്യേഴ്സ്39 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും 5 സിക്സിന്റെയും അകമ്പടിയോടെ 90 റണ്ണാണെടുത്തത്.
താരത്തിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ ആറു വിക്കറ്റിന്റെ ജയവും സ്വന്തമാക്കിയിരുന്നു. സീസണില്‍ തന്റെ പ്രതിഭയ്‌ക്കൊത്ത് ഡി വില്ല്യേഴ്‌സ് ഉയര്‍ന്നപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നാകെ ആശംസകളുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലും നിരവധി ആശംസകളായിരുന്നു താരത്തിനെ തേടിയെത്തിയത്.
അതില്‍ ശ്രദ്ധേയമായത് മോഡലും തെന്നിന്ത്യന്‍ ചലച്ചിത്ര താരവുമായ പാര്‍വതി നായറിന്റെ ട്വീറ്റാണ്. “എബി.. നിങ്ങള്‍ എന്തൊരു മികച്ച താരമാണ്. കണ്ണിനു കുളിര്‍മയും ആത്മവിശ്വാസവും നല്‍കുയാണ് നിങ്ങള്‍ എപ്പോഴും. ഈ വിജയം നിങ്ങള്‍ അര്‍ഹിക്കുന്നു” എന്നായിരുന്നു പാര്‍വതിയുടെ ട്വീറ്റ്.
2010 ല്‍ “മിസ് കര്‍ണാടക” പുരസ്‌കാരവും “മിസ് നേവി ക്യൂന്‍” പട്ടവും സ്വന്തമാക്കിയ താരമാണ് പാര്‍വതി നായര്‍.