| Tuesday, 27th April 2021, 12:44 pm

കൊവിഡ് പോരാട്ടത്തില്‍ സഹോദരിയെ നഷ്ടമായിരിക്കുന്നു; ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ മരണത്തില്‍ പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് നടി പാര്‍വതി തിരുവോത്ത്. കൊവിഡിനെതിരയുള്ള പോരാട്ടത്തില്‍ നമുക്ക് ഒരു സഹോദരിയെ നഷ്ടമായിരിക്കുന്നുവെന്നാണ്, അശ്വതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.

ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 21,890 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 12, വയനാട് 9, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Parvathy Thiruvothu pays condolences to the health worker who died of Covid 19

We use cookies to give you the best possible experience. Learn more