കോഴിക്കോട്: നാടിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നടി പാര്‍വതി തിരുവോത്ത്. വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനങ്ങള്‍ പരമാവധി ശ്രദ്ധിക്കണമെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറ്റിവെക്കുകയായിരുന്നുവെന്നും എല്ലാ തെരഞ്ഞെടുപ്പിലും താന്‍ വോട്ട് രേഖപ്പെടുത്താറുണ്ടെന്നും പാര്‍വതി പറഞ്ഞു.
‘ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വെച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. പ്രത്യേകിച്ച് യുവജനത കൂടുതല്‍ ശ്രദ്ധിക്കണം. യുവാക്കള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണം. ഇപ്പോള്‍ പലര്‍ക്കും വോട്ടര്‍ ഐ.ഡി പോലുമില്ല. അതൊരു നല്ല കാര്യമേയല്ല.’ പാര്‍വതി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പിലാണ് കേരളം. വടക്കന്‍ ജില്ലകളിലാണ് കനത്ത പോളിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തോടുകൂടി വോട്ടെടുപ്പ് അവസാനിക്കും. ഡിസംബര്‍ 16നാണ് ഫലപ്രഖ്യാപനം നടക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Parvathy Thiruvothu about the election and present situation in Country