കൊച്ചി: നിലപാട് കൊണ്ടും വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാര്‍വതി തിരുവോത്ത്. സിനിമയില്‍ സ്വീകരിച്ച പല കാര്യങ്ങളും നസറുദ്ദീന്‍ ഷാ എന്ന നടന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് പറയുകയാണ് പാര്‍വതി. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
നസറുദ്ദീന്‍ ഷായുടെ കൂടെ ഒരു സീന്‍ അഭിനയിച്ചാല്‍ തന്നെ അത് വലിയൊരു അനുഭവമായിരിക്കുമെന്നും അത് ഒരു സിനിമ സ്‌കൂളില്‍ പോകുന്നതിന് തുല്യമായിരിക്കുമെന്നും പാര്‍വതി പറഞ്ഞു.
‘അദ്ദേഹം ചില അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ് സിനിമയില്‍ ഞാന്‍ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിര്‍ണ്ണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കില്‍ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണം. പക്ഷെ സീനിലുള്ളത് മോശം അഭിനേതാവാണെങ്കില്‍ നിങ്ങള്‍ക്ക് മോശമായി ചെയ്യാനുള്ള ഒഴിവുകഴിവല്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പില്‍ക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്,’ പാര്‍വതി പറഞ്ഞു.
ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’ ആണ് അവസാനമായി തിയേറ്ററിലെത്തിയ പാര്‍വതിയുടെ സിനിമ. ബിജു മേനോന്‍, ഷറഫുദ്ദീന്‍, എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights; Actress Parvathy Thiruvoth Talks About Nazirudin Sha