| Wednesday, 25th August 2021, 12:54 pm

ആട് കരയുന്ന ശബ്ദവും പൊട്ടിച്ചിരിപ്പിക്കുന്ന ഭാവങ്ങളും; ട്രെന്റായി പാര്‍വതിയുടെ പുതിയ റീല്‍സ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ ആരാധകരെ നേടിയ നടി പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ കയ്യടി നേടുകയാണ്. അടുത്ത നാളുകളിലായി ഇന്‍സ്റ്റഗ്രാം റീല്‍സില്‍ സജീവമായ പാര്‍വതി പല ട്രെന്റുകള്‍ക്കും തന്റേതായ വേര്‍ഷനുകളുമായെത്താറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റീല്‍സില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചെയ്യുന്ന ‘വെസ്റ്റ് സൈഡ് കില്ല’ എന്ന പാട്ടുമായാണ് ഇപ്പോള്‍ പാര്‍വതി എത്തിയിരിക്കുന്നത്.

പാട്ടിന്റെ അവസാന ഭാഗത്തെ ‘ഐ, ഐ’ എന്നതിന് പകരം ആട് കരയുന്നത് പോലുള്ള ശബ്ദം എഡിറ്റ് ചെയ്ത ഒരു ഓഡിയോ കഴിഞ്ഞ ദിവസം
വന്നിരുന്നു. ഇതാണ് തന്റെ ‘വെസ്റ്റ് സൈഡ് കില്ല’ വേര്‍ഷനില്‍ പാര്‍വതി ഉപയോഗിച്ചിരിക്കുന്നത്.

വീഡിയോയിലെ പാര്‍വതിയുടെ ഭാവങ്ങളാണ് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. അവസാന ഭാഗത്തെ എക്‌സ്പ്രഷന്‍സ് ഗംഭീരമായിരിക്കുന്നുവെന്നാണ് വരുന്ന പല കമന്റുകളിലും പറയുന്നത്.

നേരത്തെ സിനിമയില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഈ വീഡിയോകള്‍ കണ്ടെങ്കിലും സംവിധായകര്‍ അത്തരം റോളുകളിലേക്ക് പാര്‍വതിയെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

പാര്‍വതി നേരത്തെ ചെയ്ത റീല്‍സുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കുട്ടികളുടെ ഓഡിയോക്ക് ലിപ് സിങ്ക് ചെയ്തുവരുന്ന വീഡിയോകളാണ് ഇക്കൂട്ടത്തില്‍ അധികവും.

ശങ്കര്‍ മഹാദേവന്റെ ‘കോയി ജോ മിലാ ദാ’ എന്ന ഫാസ്റ്റ് നമ്പറിന് ലിപ് സിങ്ക് ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വതിയുടെ ഈ വീഡിയോക്ക് നിരവധി പേര്‍ റിയാക്ഷന്‍ വീഡിയോകളും ചെയ്തിരുന്നു.

അതേസമയം പാര്‍വതിയും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവരസ എന്ന തമിഴ് ആന്തോളജിയാണ് പാര്‍വതിയുടെ അവസാനമിറങ്ങിയ ചിത്രം. മലയാളത്തില്‍ ആണും പെണ്ണും എന്ന ആന്തോളജിയിലെ രാച്ചിയമ്മയാണ് അവസാന ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Parvathy Thiruvoth’s  funny insta reels video

We use cookies to give you the best possible experience. Learn more