കൊച്ചി: താര സംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഉയരുന്നതിനിടെ സംഘടനയ്ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി നടി പാര്‍വതി.
മീഡിയവണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മ വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യത്തെ പാര്‍വതി വിമര്‍ശിച്ചത്. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്.
വാര്‍ത്തമാനം എന്ന പാര്‍വതി അഭിനയിക്കുന്ന പുതിയ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.
അതേസമയം സ്ത്രികളുടെ അസാനിധ്യത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടിമാരായ ഹണി റോസും രചന നാരായണന്‍കുട്ടിയും രംഗത്ത് എത്തി.
ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍ എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍ എന്നായിരുന്നു രചനയുടെ പ്രതികരണം.
പുരുഷ താരങ്ങള്‍ നിന്നും രചനയും ഹണി റോസും ഇരുന്നുമുള്ള ചിത്രം സഹിതമായിരുന്നു രചനയുടെ പ്രതികരണം.
ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നുമായിരുന്നു ഹണി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Actress Parvathy Thiruvoth criticizes ‘AMMA’ building inauguration