| Friday, 16th April 2021, 8:41 pm

ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത്; ബംഗാളിലെ അമിത് ഷായുടെ പ്രചരണത്തിനെതിരെ പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ ഇന്ന് നടന്ന അമിത് ഷായുടെ പൊതുയോഗങ്ങളെ ചൂണ്ടിക്കാട്ടിയാണ് പാര്‍വതിയുടെ വിമര്‍ശനം.

ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത് എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പാര്‍വതിയുടെ പ്രതികരണം. നേരത്തെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തിപ്പിനെതിരെയും പാര്‍വതി രംഗത്തെത്തിയിരുന്നു.

തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കൊവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുകയാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.

‘കുംഭ മേളയെയും തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം’, പാര്‍വ്വതി ഇന്‍സ്റ്റഗ്രാമിലെഴുതി.

കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‌ലീഗ് ജമാഅത്തിനെതിരെ സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പാര്‍വതി പങ്കുവെച്ചിരുന്നു.

നേരത്തെ കുംഭമേളയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതോടൊപ്പം പാര്‍വതി ഷെയര്‍ ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് രണ്ട് ലക്ഷത്തില്‍ മുകളിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Parvathy Thiruvoth Amith Shah BJP Narendra Modi

Latest Stories

We use cookies to give you the best possible experience. Learn more