|

കന്യാസ്ത്രീകളുടെ പോരാട്ടവീര്യത്തിന് അഭിവാദ്യം; 'വായ മൂടെടാ പി.സി' ക്യാംപെയ്ന്‍ ഏറ്റെടുത്ത് പാര്‍വതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കന്യാസ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പ്രതികരണം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരായ വായ മൂടെടാ പി.സി ക്യാംപെയ്‌നിന്റെ ഭാഗമായി നടി പാര്‍വതിയും. വായ മൂടെടാ പി.സി ക്യാംപെയ്‌നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി അഭിപ്രായം രേഖപ്പെടുത്തിയത്.

കന്യാസ്ത്രീകളുടെ പോരാട്ടവീര്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇത്രേം ഗ്യാപ് മതിയോ? ; ടോവിനോയുമായി ഗ്യാപ് ഇട്ട് നില്‍ക്കണമെന്ന ആരാധകന്റെ ഉപദേശത്തിന് അനു സിത്താരയുടെ മാസ് മറുപടി

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയുടെ പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോര്‍ജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.

ALSO READ: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി സാംസ്‌കാരിക കേരളം

ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട സമയത്തും പി സി ജോര്‍ജ് സമാനമായ പ്രസ്താവന നടത്തിയിരുന്നു.

WATCH THIS VIDEO:

Video Stories