| Saturday, 7th July 2018, 11:06 am

സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നു; പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല; പക്ഷേ അവര്‍ ക്രിമിനലുകളാണ്: പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയിലെ പീഡനാനുഭവം തുറന്ന് പറഞ്ഞ് നടി പാര്‍വതി. എന്നാല്‍ താന്‍ ഇരയല്ലെന്നും അതില്‍ നിന്നും പുറത്തുകടന്നവളാണെന്നും പാര്‍വതി പറയുന്നു.

“തനിക്ക് പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇതുപറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും അത് നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റ് സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല”- മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പാര്‍വതി പറയുന്നു.

പാര്‍വതിയുടെ വാക്കുകള്‍

എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ.


Also Read സുനന്ദകേസ്; ശശി തരൂരിന് ജാമ്യം


നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക, പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്.

പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല പറയുന്നത് . ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റു സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല.

We use cookies to give you the best possible experience. Learn more