സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി നായികയായെത്തുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. വര്‍ത്തമാനകാലത്ത് ചര്‍ച്ച ചെയ്യേണ്ട സിനിമയാണ് വര്‍ത്തമാനം എന്നും അതിനാല്‍ സിനിമയില്‍ നിന്നും ഒന്നും അടര്‍ത്തി മാറ്റേണ്ടതില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
സെന്‍സര്‍ ബോര്‍ഡ് എന്തുകൊണ്ടാണ് പ്രദര്‍ശനാനുമതി തടഞ്ഞതെന്ന് വ്യക്തമല്ലെന്നും ഇതു സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത പ്രശ്‌നം ഉണ്ടാക്കുന്ന സിനിമയല്ല മറിച്ച് വര്‍ത്തമാന കാലത്തെ കോര്‍ത്തിണക്കി കൊണ്ടുള്ള സിനിമയാണിത്. കേരളത്തില്‍ നിന്നും വിദ്യാഭ്യാസത്തിനു വേണ്ടി കശ്മീരിലേക്ക് പോകുന്ന ഒരു വിദ്യാര്‍ഥിയ്ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
അതേസമയം ഉത്തരാഖണ്ഡിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും കശ്മീരിലെ ദൃശ്യങ്ങളൊന്നും തന്നെ സിനിമയിലില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനുള്ള കാരണം വ്യക്തമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ത്തമാന കാലത്ത് ചര്‍ച്ചചെയ്യേണ്ട ഒരു സിനിമയാണ് ഇത് . അതിനാല്‍ പ്രേക്ഷകര്‍ കാണേണ്ട സിനിമ തന്നെയാണ്. അതുകൊണ്ടു തന്നെ സിനിമയില്‍ നിന്നും ഒന്നും അടര്‍ത്തി മാറ്റേണ്ടതില്ല. പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും പ്രദര്‍ശനം തടയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.
അതേസമയം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കളില്‍ ഒരാള്‍ അറിയിച്ചതായി 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക