മഹേഷ് നാരായണന്‍ ചിത്രം മാലിക് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാര്‍വതി ആര്‍. കൃഷ്ണ.
‘ഒരു ഓഡിഷന്‍ പോലും ജീവിതത്തില്‍ അറ്റന്‍ഡ് ചെയ്യാത്തയാളാണ് ഞാന്‍. എനിക്ക് നല്ല മടിയാണ്. ക്യൂവായി കുറേ പേര്‍ നില്‍ക്കും എന്നൊക്കെയായിരുന്നു ഓഡിഷനെപ്പറ്റിയുള്ള എന്റെ ധാരണ. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അങ്ങനെയൊന്നുമില്ലായിരുന്നു.
സിനിമയിലെ ഒരു സീന്‍ തന്നെ എനിക്ക് പെര്‍ഫോം ചെയ്യാന്‍ തന്നു. ഞാനത് ചെയ്തു. അതുകഴിഞ്ഞ് ഒരു ദിവസം കൂടി വരണം എന്ന് പറഞ്ഞു. ഫ്രെഡ്ഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സനലേട്ടനുമായിട്ടുള്ള കോമ്പിനേഷന്‍ സീനായിരുന്നു തന്നത്.
അങ്ങനെ ഞങ്ങള്‍ രണ്ടാളെയും തെരഞ്ഞെടുത്തു. ഒരുപാട് ഓഡിഷന്‍ നടന്ന ക്യാരക്ടറാണ് ഇതെന്നാണ് ഞാന്‍ അറിഞ്ഞത്,’ പാര്‍വതി പറഞ്ഞു.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.
സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.
ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെ രംഗത്തെത്തിയിരുന്നു. മാലിക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.