Kerala News
തന്‍റെ ഫോട്ടോ സൂം ചെയ്​ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച 'മഞ്ഞ' സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 02:44 pm
Tuesday, 11th February 2025, 8:14 pm

കൊച്ചി: തന്‍റെ ഫോട്ടോ സൂം ചെയ്​ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ‘മഞ്ഞ’ സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി ആര്‍.കൃഷ്​ണ. നടിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയിലെ ചില ഭാ​ഗങ്ങൾ കട്ട് ചെയ്ത് മോശം രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് രൂക്ഷപ്രതികരണവുമായി നടി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ചവര്‍ക്കെല്ലാം നല്ല പണി കൊടുത്തെന്നും പാര്‍വതി പറഞ്ഞു.

ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത അക്കൗണ്ട് താൻ പൂട്ടിച്ചുവെന്നും പാർവതി പറഞ്ഞു. ഒപ്പം ഇത്തരത്തിൽ മോശമായി കട്ട് ചെയ്ത് എടുത്ത വീഡിയോ പങ്കുവെച്ച പേജുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പാർവതി പറഞ്ഞു. വളരെ പ്രധാനപ്പെട്ടതും വിഷമിപ്പിച്ചതുമായ കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വിഷയത്തി പ്രതികരണവുമായി പാർവതി ഫേസ്ബുക്കിൽ വീഡിയോയുമായി എത്തിയത്

താൻ ഒരുപാട് ഫോട്ടോ ഷൂട്ടുകൾ നടത്താറുണ്ടെന്നും പലപ്പോഴും അത്തരം ഫോട്ടോഷൂട്ടുകളിൽ നേവലോ ക്‌ളീവേജോ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അത് മറ്റൊന്നുംകൊണ്ടല്ല താൻ അതിൽ അത്ര കംഫർട്ടബിൾ അല്ലാത്തത് കൊണ്ടാണെന്നും നടി പറഞ്ഞു.

ഞാന്‍ പൊതുവേ ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ആളാണ്. കഴിഞ്ഞ ദിവസം ബീച്ചില്‍ നിന്നും ഫോട്ടോഷൂട്ട് ചെയ്ത് സമയത്ത് നേവലോ ക്ലീവേജോ ഒന്നും വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അങ്ങനെ കാണിക്കുന്നതില്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതു കൊണ്ടാണ്. എന്റെ ഫോട്ടോ​ഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻ യൂട്യൂബിൽ ഇട്ട സമയത്ത്, രോമാഞ്ചം എന്ന് പറയുന്ന മീഡിയ അതിലെ ഏതോ വൈഡ് ഷോട്ടിൽ എന്റെ നേവൽ കാണുന്നത് പോലെ ആകുന്നുണ്ടായിരുന്നു, ആ വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് അവൻമാരുടെ മീഡിയയിൽ ഇട്ടു. ഒരുപാട് പേജിസിലിട്ടു.

ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനൽ പൂട്ടിക്കെട്ടി പോയി. എന്റെ പേരിലുള്ള വീഡിയോസ് ആവശ്യമില്ലാത്ത മ്യൂസികും ചേർത്ത് പ്രചരിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. ആ വീഡിയോ ആരുടെയൊക്കെ അക്കൗണ്ടിൽ വരുവോ ആ അക്കൗണ്ട് ഒക്കെ പോകാനുള്ള പരിപാടി ഞാൻ ചെയ്യും. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാൽ വായിലുള്ള പച്ചത്തെറി കേൾക്കും,’ പാർവതി പറഞ്ഞു. സംഭവത്തിൽ പാർവതിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേർ എത്തിയിട്ടുണ്ട്. പാർവതിക്കുള്ള അഭിനന്ദനപ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നിറയെ.

 

Content Highlight: Actress Parvathy has locked down her social media page that zoomed in on her photo and spread it unnecessarily