| Saturday, 30th June 2018, 2:50 pm

നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചു; എ.എം.എം.എ യ്‌ക്കെതിരെ ഗുരുതരാരോപണവുമായി നടി പാര്‍വ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എ.എം.എം.എ യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ഡബ്‌ളി.യു.സി.സി അംഗവുമായ പാര്‍വതി രംഗത്ത്. അമ്മയുടെ നിലപാട് സംഘടനയുടെ ധാര്‍മികതയില്‍ സംശയം ജനിപ്പിക്കുന്ന രീതിയിലുള്ളതാണെന്നാണ് പാര്‍വ്വതി പറഞ്ഞത്.

എ.എം.എം.എ തെരഞ്ഞെടുപ്പില്‍ താന്‍ നോമിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ തന്നെ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നും പാര്‍വതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് സമയത്ത് താന്‍ വിദേശത്താണെന്ന് പറഞ്ഞാണ് നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും പിന്‍വലിച്ചതെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടി. തന്നെയും പദ്മപ്രിയയേയും വിദേശത്താണെന്ന കാരണം പറഞ്ഞാണ് നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയതെന്നും പാര്‍വതി പറഞ്ഞു.


ALSO READ: ഇടതു നേതാക്കളുടെ വിമര്‍ശനം ചാനലില്‍ പേരുവരാന്‍ വേണ്ടി: ഇതൊന്നും കാര്യമാക്കേണ്ടെന്ന് A.M.M.Aയോട് ഗണേഷ് കുമാര്‍- ഓഡിയോ പുറത്ത്


അതേസമയം നേതൃത്വത്തില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നവരെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച നോമിനികളെന്നും പാര്‍വ്വതി വിമര്‍ശിച്ചു.

ഇതു കുടാതെ എ.എം.എം.എ യ്ക്കുള്ളില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും പാര്‍വതി ഇന്ത്യന്‍ എക്സ്സ്പ്രസ് മലയാളത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു. സാധാരണയായി സ്ഥാനാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ഭാരവാഹികളെ തെരഞ്ഞടുക്കുന്ന രീതിയാണ് സംഘടനയ്ക്കുള്ളില്‍ പിന്തുടരുന്നത്.

എന്നാല്‍ കഴിഞ്ഞ 2018-21 കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇതൊന്നുമല്ല സംഭവിച്ചതെന്നാണ് പാര്‍വതി പറഞ്ഞത്. ഒരു കൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നതെന്ന് മനസ്സിലായിട്ടില്ലെന്നും പാര്‍വ്വതി ലേഖനത്തില്‍ പറയുന്നു.


ALSO READ: പൊലീസ് ഡ്രൈവറുടെ മര്‍ദ്ദനം; എ.ഡി.ജി.പി.യുടെ മകളെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകള്‍ ഒന്നുമില്ലെന്ന് പൊലീസ്


സിനിമാമേഖലയിലുള്ളവര്‍ക്ക് ശുചിമുറികള്‍ വേണമെന്നാവശ്യപ്പെട്ട് ഇതിനു മുമ്പ് പാര്‍വതി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ അതിന് ഭൂരിപക്ഷാംഗങ്ങളുടെ പിന്തുണ വേണമെന്ന് പറഞ്ഞ് തഴയുകയായിരുന്നു. പിന്നീട് അതിന് വേണ്ട രീതിയില്‍ ഒരു നടപടിയുണ്ടായിട്ടില്ലെന്നും പാര്‍വതി പറയുന്നു.

കഴിഞ്ഞ വര്‍ഷം അമ്മയിലെ അംഗമായ നടി ആക്രമിക്കപ്പെടുകയും അതില്‍ മറ്റൊരംഗത്തിന്റെ പങ്കാളിത്തം ആരോപിക്കപ്പെടുകയും ചെയ്തു. ഈ വിഷയത്തില്‍ ധാര്‍മിക പരമായി അമ്മ എടുക്കുന്ന നിലപാടുകള്‍ സംശയമുണര്‍ത്തുന്നതാണെന്നും പാര്‍വ്വതി ഉന്നയിക്കുന്നു.

We use cookies to give you the best possible experience. Learn more