കൊച്ചി: തന്റെ സിനിമകളിലെല്ലാം രാഷ്ട്രീയം അടങ്ങിയിരിക്കുമെന്നും കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ഞാന്‍ തന്നെ തിരിച്ചറിഞ്ഞതാണ് അതെന്നും നടി പാര്‍വതി. തന്നില്‍ നിന്ന് രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ നിന്ന് തന്നേയും മാറ്റാന്‍ കഴിയില്ലെന്നും പാര്‍വതി പറഞ്ഞു.
ഭരണകൂടത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങളില്‍ വീണ്ടും വീണ്ടും താങ്കള്‍ ഭാഗമാകുന്നു എന്തുകൊണ്ടാണ് അങ്ങനെയൊരു ധൈര്യം കാണിക്കുന്നത് എന്ന ചോദ്യത്തിന് ധൈര്യം ഉണ്ടാവുമ്പോഴല്ലേ നമുക്ക് വീണ്ടും വീണ്ടും കാണിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പാര്‍വതിയുടെ മറുപടി.
ഇത് ധൈര്യമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. എനിക്ക് മുന്‍പേയുള്ളവര്‍ സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റുന്നത്. ഒരു തരത്തില്‍ വഴിവെട്ടിത്തെളിക്കാന്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഒരാളാണ്. എന്റെ സിനിമകളിലെല്ലാം ഒരു രാഷ്ട്രീയം അടങ്ങിയിരിക്കും എന്നത് ഞാന്‍ പോലും 15 വര്‍ഷം കൊണ്ട് പഠിച്ച കാര്യമാണ്. എന്നില്‍ നിന്ന് എന്റെ രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ നിന്ന് എന്നേയും മാറ്റാന്‍ പറ്റില്ലെന്നത് സത്യം തന്നെയാണ്. എന്നെ സംബന്ധിച്ച് ഓരോ കഥാപാത്രവും എന്നെ ഞാനാക്കി മാറ്റിയിട്ടുണ്ട്, പാര്‍വതി പറയുന്നു.
ഇരിപ്പിടവിവാദം ഉയര്‍ന്ന ശേഷം സിനിമയുടെ പല വേദികളിലും ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം കിട്ടുന്നതായി കാണുന്നു. നമ്മള്‍ പറയുന്ന ആവശ്യത്തെ അംഗീകരിക്കാന്‍ സിനിമാ മേഖല തയ്യാറാകുന്നു എന്ന് കരുതാമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നും അതുകൊണ്ടാണ് നമ്മള്‍ ഇതില്‍ തന്നെ ചേര്‍ന്നു നില്‍ക്കുന്നത് എന്നുമായിരുന്നു പാര്‍വതിയുടെ മറുപടി.
ഒരാളുടെ അവകാശത്തിന് വേണ്ടി നമ്മള്‍ ഫൈറ്റ് ചെയ്യുമ്പോള്‍ അവിടെ വേറാരുടേയും അവകാശം ഇല്ലാതാക്കണമെന്ന അര്‍ത്ഥം വരുന്നില്ല. നമുക്ക് ഉള്ള അവകാശം നമുക്ക് തരണം. ഒരു ഗ്രൂപ്പ് ആളുകളുടെയോ അല്ലെങ്കില്‍ ഒരു ജെന്ററിന്റെയോ അവകാശത്തിന് വേണ്ടി നമ്മള്‍ ശബ്ദം ഉയരുമ്പോള്‍ അവിടെ അപ്പുറത്തുള്ളവരുടെ അവകാശം റദ്ദാകുന്നില്ല. നമുക്ക് നിലനിന്നുപോകാന്‍ കഴിയണം, പാര്‍വതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Parvathy About Her Politics on Cinema