| Tuesday, 22nd November 2022, 4:56 pm

ഞങ്ങള്‍ക്ക് വണ്ടര്‍ വുമണ്‍ എന്നൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്, പുറമേ നിന്നുള്ള മെസേജുകള്‍ക്ക് ഞാന്‍ മറുപടി കൊടുത്തില്ല: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ജലി മേനോന്റെ വണ്ടര്‍ വുമണ്‍ ചിത്രത്തിന് വേറിട്ട പ്രൊമോഷന്‍ രീതിയാണ് അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നടിമാരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രെഗ്‌നന്‍സി പോസിറ്റീവ് ടെസ്റ്റര്‍ പങ്കുവെച്ചായിരുന്നു ചിത്രത്തിന്റെ പ്രൊമോഷന്‍. വണ്ടര്‍ ബിഗിന്‍സ് എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റിന് താഴെ നിരവധി ആളുകള്‍ കമന്റുമായി എത്തിയിരുന്നു.

പോസ്റ്റ് ഇട്ടതിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് പാര്‍വതി. വണ്ടര്‍ വുമണ്‍ എന്നൊരു വാട്‌സാപ്പ് ഗ്രൂപ്പ് തങ്ങള്‍ക്കുണ്ടെന്നും അതിലൂടെയാണ് രസകരമായ കമന്റുകള്‍ പരസ്പരം പങ്കുവെച്ചതെന്നും പാര്‍വതി പറഞ്ഞു. കമന്റില്‍ സദാചാര കുരുക്കള്‍ വളരെ കുറവായിരുന്നുവെന്നും അതിനായി താന്‍ ഒരുപാട് ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

”ഞങ്ങള്‍ക്ക് വണ്ടര്‍ വുമണ്‍ എന്നൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. ആ ഗ്രൂപ്പില്‍ തുടര്‍ച്ചയായി പ്രഗ്‌നന്‍സി പോസ്റ്റിന് വരുന്ന കമന്റ്‌സ് ഞാന്‍ അയക്കുമായിരുന്നു. എനിക്ക് ഭയങ്കര തമാശയായിരുന്നു. നല്ല രസമായിരുന്നു ആ സമയത്ത്. വളരെ രസകരമായ സോഷ്യല്‍ എക്‌സ്പിരിമെന്റാണ്. ഒരുപാട് പേര് അഭിനന്ദിച്ച് മെസേജ് അയച്ചു അവര്‍ക്ക് ഒന്നും ഞാന്‍ മറുപടി കൊടുത്തിട്ടില്ല.

അതുപോലെ തന്നെ അപ്പുറത്ത് എനിക്ക് അടുപ്പമുള്ള റിലേറ്റിവ്‌സും സഹപ്രവര്‍ത്തകരും മെസേജ് അയച്ച് കൊണ്ടേയിരിക്കുകയായിരുന്നു. അവര്‍ക്ക് എല്ലാം ഞാന്‍ മറുപടി കൊടുത്തു. കാരണം എന്റെ സെര്‍ക്കിളില്‍ ഉള്ളവര്‍ക്ക് അത് ശരിക്കുമുള്ള കാര്യമാണെന്ന് തോന്നാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അവരോട് സത്യം പറയുമായിരുന്നു.

അതില്‍ എനിക്ക് രസകരമായി തോന്നിയത് സാദാചാരക്കുരുക്കള്‍ വളരെ കുറവായിരുന്നു. ആ ഒരു ഷിഫ്റ്റ് വളരെ ഇന്ററസ്റ്റിങ്ങും ഭയങ്കര റിലാക്‌സിങ്ങും ആയിരുന്നു. അതിന് വേണ്ടി ഞങ്ങള്‍ ഒരുപാട് പണി എടുത്തിട്ടുണ്ട്. അങ്ങനെ പറയാന്‍ പാടില്ലെന്നും ഞങ്ങളുടെ സ്‌പേസില്‍ ഞങ്ങള്‍ക്ക് എന്തും ആവാമെന്ന് കുറേ പറഞ്ഞ് പറഞ്ഞാണ് മാറിയത്.

ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും മാത്രമാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കള്‍ വിളിച്ചിട്ട് ചോദിക്കുന്നത് ഇനിയെന്താണ് എന്നായിരുന്നു. ചിലര്‍ നടന്ന കാര്യം വിവരിക്കാന്‍ ഒക്കെ പറഞ്ഞു. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടിട്ടാണോ ഞങ്ങളോടും ഇതൊക്കെ പറയുന്നത് എന്നായിരുന്നു ചിലര്‍ ചോദിച്ചത്,” പാര്‍വതി പറഞ്ഞു.

നിത്യ മേനെന്‍, നാദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെക്കെത്തിയത്. സിനിമ നവംബര്‍ 18നാണ് റിലീസ് ആയത്.

content highlight: actress parvathi thiruvoth about wonder women promotion

We use cookies to give you the best possible experience. Learn more