പങ്കാളിയില്‍ നിന്നും ലഭിക്കുന്ന സപ്പോര്‍ട്ടിനെ കുറിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നിത്യ ദാസ്. അഭിനയവും കുടുംബവും ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
പാചകം ചെയ്ത് തരുമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ചീത്ത പറയുമെന്നും എങ്കിലും ചെയ്ത് തരുമെന്നും നിത്യ പറഞ്ഞു. തന്നെ ചീത്തയൊക്കെ പറയുന്ന വ്യക്തിയാണ് തന്റെ പങ്കാളിയെന്നും എന്നാല്‍ എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. തന്നെ എങ്ങനെയാണ് നോക്കുന്നത് എന്നത് സെക്കന്‍ഡറിയാണെന്നും കുട്ടികളെ അദ്ദേഹം നന്നായി നോക്കുന്നുണ്ടെന്നും ഇന്ത്യന്‍ സിനിമ ഗ്യാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.
‘എന്റെ വീട്ടിലും അങ്ങനെയൊക്കെ തന്നെയാണ്, വിക്കി എന്നെ സഹായിക്കാറുണ്ട്. ഇന്ന് എനിക്ക് ഒട്ടും വയ്യ ഒന്ന് ദാല്‍ കറി വെക്കുമോ എന്നൊക്കെ ചോദിച്ചാല്‍ ആദ്യം നാല് ചീത്ത പറയും. നിന്റെ കയ്യും കാലുമൊക്കെ എന്താ പൊട്ടി പോയതാണോ എന്നൊക്കെ ചോദിക്കും. പക്ഷെ പുള്ളി ചെയ്ത് തരും.
പാമ്പറിങ്ങൊന്നും ചെയ്യുന്നയാളല്ല എന്റെ ഹസ്ബന്റ്. നല്ല ചീത്തയൊക്കെ പറയും. അതുപോലെ തന്നെ നല്ല സപ്പോര്‍ട്ടീവായ വ്യക്തിയാണ് അദ്ദേഹം. നമ്മള്‍ വീട്ടില്‍ ഇല്ലാതെ വരികയാണെങ്കില്‍ കുട്ടികളെ നോക്കണം. അത് വലിയൊരു ടാസ്‌കാണ്. എന്നെ നോക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെയുള്ള കാര്യം സെക്കന്‍ഡറിയാണ്. പക്ഷെ കുട്ടികളെ നന്നായി നോക്കും.
ഞാന്‍ ഇല്ലെങ്കില്‍ വീട്ടിലെ കാര്യങ്ങളൊക്കെ ആള് തന്നെയാണ് നോക്കുന്നത്. വിക്കിയില്ലെങ്കില്‍ വീട്ടിലെ കാര്യമൊക്കെ ഞാനായിരിക്കും നോക്കുന്നത്. മോളേ, ചക്കരെ എന്നൊക്കെ ഭര്‍ത്താവ് എന്നെ വിളിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്,’ നിത്യ ദാസ് പറഞ്ഞു.
content highlight: actress nthya das about her husbands charactor