Entertainment
പടച്ചോന്‍ വലിയൊരു സംഭവമാ, അന്ന് ഇവിടെ നിന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു, ഇന്നിത് കണ്ടപ്പോള്‍ സന്തോഷം: വീഡിയോ പങ്കുവെച്ച് നൂറിന്‍ ഷെരീഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 01, 04:31 am
Monday, 1st March 2021, 10:01 am

സിനിമയിലെ തിരക്കേറിയ താരമായി മാറിക്കൊണ്ടിരിക്കുകയാണ് യുവനടിയായ നൂറിന്‍ ഷെരീഫ്. സോഷ്യല്‍ മീഡിയയിലും നൂറിന്‍ സജീവമാണ്. പുതിയ സിനിമകള്‍ക്കും മോഡലിങ് വിശേഷങ്ങളോടുമൊപ്പം വ്യക്തിപരമായ സന്തോഷങ്ങളും നൂറിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൂറിന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസം താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു നൂറിന്‍ വീഡിയോയൊടൊപ്പം ഫേസ്ബുക്കിലെഴുതിയിരുന്നത്.

‘ഈ പടച്ചോന്‍ വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല.

എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ Masha Allah സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും,’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.


ഇതിന് താഴെ അധിക്ഷേപ കമന്റുമായി ഒരാളെത്തുകയായിരുന്നു. പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്‌ലിം തലമറക്കണമെന്നായിരുന്നു ഇയാള്‍ കമന്റിട്ടത്. ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. ‘അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്. നൂറിന്റെ കമന്റിന് നിരവധി പേരാണ് പിന്തുണയുമായെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Actress Noorin shareef shares her sad experience in video