എന്‍ഗേന്‍ജ്‌മെന്റ് സമയത്തുണ്ടായ ചില കമന്റുകളെ കുറിച്ച് പറയുകയാണ് നടി നൂറിന്‍ ഷെരീഫ്. ആ സമയത്ത് നന്നായി ഭക്ഷണമൊക്കെ കഴിച്ച് തനിക്ക് കുറച്ച് വണ്ണം വെച്ചിരുന്നുവെന്നും ഇതൊക്കെ ഭയങ്കര മോശമാണെന്ന് ചിലര്‍ അന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും നൂറിന്‍ പറഞ്ഞു.
തന്റെ എന്‍ഗേജ്‌മെന്റൊക്കെ സ്വന്തമായിട്ടാണ് നടത്തിയതെന്നും വീട്ടുകാരോട് റെസ്‌റ്റെടുത്തോളാനാണ് പറഞ്ഞതെന്നും മൈല്‍സ്റ്റോണ്‍മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘എന്റെ വുഡ്ബി ഫായ് നന്നായി ഭക്ഷണമുണ്ടാക്കുന്ന ആളാണ്. ആ കാര്യത്തില്‍ ഞാന്‍ കുറച്ച് പിന്നിലോട്ടാണ്. ഫാഹിമിന്റെ ഫാമിലിയിലെ എല്ലാവരും നന്നായി കുക്ക് ചെയ്യും. ശരിക്കും എനിക്ക് ചുറ്റുമുള്ള എല്ലാവരും നന്നായി ഭക്ഷണമുണ്ടാക്കും. അതൊന്നും നടന്നില്ലെങ്കില്‍ നമ്മള്‍ പുറത്ത് നിന്നും വാങ്ങി കഴിക്കും. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ സെയ്ഫാണ്.
ഞാന്‍ നന്നായി ഡയറ്റൊന്നും നോക്കുന്നയാളല്ല. 2017ല്‍ ഞാന്‍ മിസ് കേരള ഫിറ്റ്‌നെസൊക്കെയായിരുന്നു. അന്തക്കാലമാണ് കേട്ടോ ഇപ്പോഴല്ല. അതിനുശേഷം ഞാന്‍ നന്നായി ഫുഡൊക്കെ കഴിക്കാന്‍ തുടങ്ങി. കഴിച്ച് കഴിച്ച് വണ്ണം വെക്കാനും തുടങ്ങി. മുമ്പൊക്കെ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. ഇപ്പോള്‍ അതൊക്കെ കുറഞ്ഞു.
ചില സമയത്ത് എനിക്ക് തന്നെ വിഷമം തോന്നും. വണ്ണം കുറക്കണമെന്ന് ചിന്തിക്കും. പക്ഷെ വീണ്ടും ആഹാരം കിട്ടുമ്പോള്‍ ഞാന്‍ കഴിക്കാന്‍ തുടങ്ങി. എന്റെ എന്‍ഗേജ്‌മെന്റ് സമയത്ത് വണ്ണംവെച്ചിരിക്കുന്നത് ഭയങ്കര മോശമാണെന്ന് പറഞ്ഞവരുണ്ട്. ആ സമയത്ത് ഞാന്‍ ഫുഡ് കഴിക്കുന്നത് മാത്രമല്ല, അത്യാവശ്യം നല്ല അത്യാവശ്യം നല്ല ടെന്‍ഷനുമുണ്ടായിരുന്നു.
ഞാനും ഫാഹിമുമാണ് എല്ലാ കാര്യങ്ങളും ചെയ്തത്. നിങ്ങളൊന്ന് റെസ്റ്റെടുക്കാന്‍ ഞങ്ങള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്റെ ഫങ്ഷനൊക്കെ ഞാന്‍ തന്നെ നടത്താം, നിങ്ങള്‍ ഒന്ന് സമാധാനത്തോടെ സ്‌റ്റേജില്‍ വന്ന് നിന്നാല്‍ മതിയെന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്,’ നൂറിന്‍ പറഞ്ഞു.
content highlight: actress noorin shareef about her engagement