മകളെ മലയാള സിനിമ കാണിച്ച അനുഭവം പങ്കുവെക്കുകയാണ് നടി നിത്യ ദാസ്. ആകാശദൂത് കാണാമെന്ന് മകള്‍ നെയ്‌നയോട് പറഞ്ഞെന്നും എന്നാല്‍ ആദ്യം താത്പര്യം കാണിച്ചില്ലെന്നും നിത്യ പറഞ്ഞു. എന്നാല്‍ താന്‍ നിര്‍ബന്ധിച്ച് കാണിച്ചപ്പോള്‍ മകള്‍ കരഞ്ഞ കാര്യവും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ പങ്കുവെച്ചു.
‘ഒരു ദിവസം ആകാശദൂത് കാണാന്‍ ഞാന്‍ അവളോട് പറഞ്ഞു. നോ മമ്മാ, മലയാള സിനിമയാണ്, എനിക്ക് കാണണ്ട എന്ന് പറഞ്ഞു. പ്ലീസ് നെയ്‌ന ഒന്ന് കാണ്, നിനക്ക് ഇഷ്ടമാവും, അതൊക്കെ കണ്ടിരിക്കണം, മലയാളത്തില്‍ വന്ന നല്ല സിനിമയാണ്, മമ്മയൊക്കെ എത്ര കരഞ്ഞതാണ് എന്ന് അറിയാമോ എന്നൊക്കെ ഞാന്‍ പറഞ്ഞു. അങ്ങനെ സിനിമ വെച്ചു.
സിനിമ കാണുന്നതിനിടയില്‍ ഇതെന്താ, ഇതിലിപ്പോ എന്താ കരയാനുള്ളത് എന്നൊകെ പറഞ്ഞോണ്ടിരിക്കും. എനിക്കാണേല്‍ അങ്ങനെ പറയുമ്പോള്‍ ദേഷ്യം വരും. പിന്നെ കുറച്ച് നേരം സൈലന്‍സ് ആയിരുന്നു. പിന്നെ കാണുന്നത് ഒരു കണ്‍ട്രോളുമില്ലാതെ കരയുന്നതാണ്,’ നിത്യ ദാസ് പറഞ്ഞു.
കല്യാണം നടന്നപ്പോഴുണ്ടായ രസകരമായ അനുഭവവും നിത്യ പങ്കുവെച്ചിരുന്നു. ‘കല്യാണത്തെ പറ്റി നമുക്കൊരു സങ്കല്‍പമുണ്ടല്ലോ. പെട്ടെന്നായിരുന്നു കല്യാണം നടന്നത്. ഗുരുവായൂര്‍ വെച്ചായിരുന്നു. പുടമുറി കല്യാണം എന്നാണ് പറയുക. പുടവ തന്നിട്ടാണ് കല്യാണം.
കല്യാണത്തിന് അവരോട് പുടവ ചോദിച്ചപ്പോള്‍ അവരത് മറന്നുപോയിരുന്നു. അവര്‍ക്കത് അറിയില്ല. അവരുടെ രീതികള്‍ വേറെ ആയിരുന്നു. എങ്കില്‍ കുങ്കുമം എടുക്കാന്‍ പറഞ്ഞു. അപ്പോള്‍ അതും മറന്നുപോയിരിക്കുകയാണ്. അവസാനം ലിപ്സ്റ്റിക് വെച്ചാണ് കുങ്കുമം തൊട്ടത്. ഒരു ഹറിബറി കല്യാണമായിരുന്നു,’ നിത്യ പറഞ്ഞു.
Content Highlight: Actress Nitya Das shares her experience of showing Malayalam movies to her daughter