| Sunday, 9th October 2022, 6:11 pm

ഏയ് എന്താടാ ഇത്, നമ്മള്‍ രണ്ട് പേരും കിടിലന്‍ കെമിസ്ട്രിയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു, ദുല്‍ഖറിന്റെ മറുപടി ഇതായിരുന്നു: നിത്യ മേനെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനെനെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓകെ കണ്‍മണി. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന്റെ തമിഴ് വേര്‍ഷന്‍ മാറ്റിനിര്‍ത്തിയാല്‍ ദുല്‍ഖറിന്റെ ആദ്യത്തെ പ്യുര്‍ തമിഴ് ചിത്രം കൂടിയായിരുന്നു ഓകെ കണ്‍മണി.

സൗത്ത് ഇന്ത്യയില്‍ സെന്‍സേഷനായി മാറിയ ചിത്രത്തിലെ ദുല്‍ഖറിന്റെയും നിത്യയുടെയും കെമിസ്ട്രിയും സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. സിനിമ കണ്ടപ്പോള്‍ തങ്ങളും ശരിക്കും ഞെട്ടിയെന്നും ഇത്രയും കെമിസ്ട്രി വര്‍ക്കൗട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുകയാണ് ഒരു അഭിമുഖത്തില്‍ നടി നിത്യ മേനെന്‍.

”ഞങ്ങള്‍ ഓക്കെ കണ്‍മണിയുടെ പ്രിമിയര്‍ ദുബായില്‍ വെച്ച് കണ്ട സമയത്ത് ദുല്‍ഖര്‍ എന്റെ അടുത്തിരിക്കുന്നുണ്ടായിരുന്നു. ‘ഏയ്, എന്താടാ ഇത്, നമ്മള്‍ രണ്ട് പേരും കിടിലന്‍ കെമിസ്ട്രിയാണല്ലോ’ (What is this da, we have great chemistry) എന്നാണ് പ്രിമിയര്‍ ഷോ കണ്ടിട്ട് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞത്. യാ, ഐ നോ (I Know) എന്ന് അവനും പറഞ്ഞു.

കാരണം, ദുല്‍ഖറും ഞാനും വളരെ ക്ലോസാണ്, വി വേര്‍ ലൈക് ബഡ്ഡീസ് (we were like buddies). ഏയ് മച്ചാ, വാട്‌സ്ആപ് ഡാ എന്നൊരു ലൈനാണ്. ഇത്രയും കെമിസ്ട്രി ഉണ്ടാകും എന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

അത് ആദ്യം കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഏയ് വാട്ട് ഈസ് ദിസ്, വി ഹാവ് ഇന്‍സേന്‍ കെമിസ്ട്രി ദുല്‍ഖര്‍ (Hey what is this, We have insane chemistry) എന്ന് ഞാന്‍ പറഞ്ഞു. യാ ഡാ, ഇറ്റ് ഈസ് ലുക്കിങ് റിയലി നൈസ്, എന്ന് അവനും പറഞ്ഞു.

ഞങ്ങള്‍ തന്നെ ഫുള്‍ ഷോക്കിലായിരുന്നു, ഞങ്ങള്‍ തന്നെ അത് കണ്ടിട്ട് വിശ്വാസം വരുന്നുണ്ടായിരുന്നില്ല, എങ്ങനെ ഇത്ര മനോഹരമായി ആ കെമിസ്ട്രി വന്നു എന്ന്,” നിത്യ മേനെന്‍ പറഞ്ഞു.

തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഓകെ കണ്‍മണി ബോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു. ഓക്കെ ജാനു എന്ന പേരിലെത്തിയ ചിത്രത്തില്‍ ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

അതേസമയം, ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിലും നിത്യ മേനെനായിരുന്നു നായികയായെത്തിയത്. ഇതിന് പുറമെ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലും ദുല്‍ഖര്‍- നിത്യ താരജോഡിയായിരുന്നു എത്തിയത്.

Content Highlight: Actress Nithya Menen talks about the chemistrty she had with Dulquer Salmaan in the movie OK Kanmani

We use cookies to give you the best possible experience. Learn more