വിവാഹം കഴിക്കുന്നതിന് മുമ്പ് അതിലൊന്നും വിശ്വാസമില്ലായിരുന്നു, കുട്ടി ജനിച്ചപ്പോള്‍ വെയിലത്ത് വെച്ച് നോക്കിയപ്പോഴാണ് കണ്ടത്: നിത്യ ദാസ്
Entertainment news
വിവാഹം കഴിക്കുന്നതിന് മുമ്പ് അതിലൊന്നും വിശ്വാസമില്ലായിരുന്നു, കുട്ടി ജനിച്ചപ്പോള്‍ വെയിലത്ത് വെച്ച് നോക്കിയപ്പോഴാണ് കണ്ടത്: നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th March 2023, 9:29 am

തന്റെ മകള്‍ക്ക് നീലകണ്ണുകള്‍ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് നടി നിത്യ ദാസ്. ഭര്‍ത്താവിന്റെ കണ്ണുകള്‍ക്ക് വ്യത്യാസമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കുന്നതിന് മുമ്പ് തന്റെ കുട്ടിക്ക് അതുപോലെയുള്ള കണ്ണെങ്കിലും കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും നിത്യ പറഞ്ഞു.

കുഞ്ഞ് ജനിച്ചപ്പോള്‍ കറുപ്പ് കണ്ണ് തന്നെയാണെന്ന് കരുതിയെന്നും എന്നാല്‍ പിന്നീട് വെയിലത്ത് വെച്ച് നോക്കിയപ്പോഴാണ് നീലകണ്ണുകള്‍ കണ്ടതെന്നും നിത്യ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ നീലകണ്ണുകള്‍ ലെന്‍സാണ്. മോളുടെ കണ്ണ് കാണുമ്പോള്‍ ഉള്ള അസൂയ കാരണമാണ് ലെന്‍സ് വെച്ചത്. എനിക്ക് മോള് ജനിക്കുന്നതിന് മുമ്പ് ഞാന്‍ ഈ കാര്യം വിചാരിച്ചിരുന്നു. നമ്മള്‍ പറയാറില്ലെ, ഒരു കാര്യം അത്രയും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് നടക്കുമെന്ന്.

ആദ്യം എനിക്ക് അതിലൊന്നും ശരിക്ക് വിശ്വാസമില്ലായിരുന്നു. പക്ഷെ എന്റെ മോള് ജനിക്കുന്നതിന് മുമ്പ് ഞാന്‍ അതുമാത്രമെ വിചാരിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്റെ ഹസ്ബന്‍ഡിന്റെ കണ്ണിന് കുറച്ച് വ്യത്യാസമുണ്ട്.

കല്യാണം കഴിക്കുന്നതിന് മുമ്പ് എന്റെ കുട്ടിക്ക് അതുപോലെയുള്ള കണ്ണെങ്കിലും കിട്ടണമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. അപ്പോള്‍ ഞാന്‍ ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. കുട്ടി ജനിച്ചപ്പോള്‍ തന്നെ ഞാന്‍ അമ്മയോട് കണ്ണിന്റെ നിറമാണ് ചോദിച്ചത്.

ആദ്യം എനിക്ക് ഉള്ളില്‍ നിന്ന് മനസിലായില്ല. കറുത്ത കണ്ണുകളായിട്ട് തന്നെയാണ് കണ്ടത്. ഞാന്‍ പറഞ്ഞു ഒന്ന് വെയിലത്ത് വെച്ച് നോക്കാന്‍. അപ്പോള്‍ കണ്ണ് കണ്ടപ്പോള്‍ നീലകണ്ണുകളായിരുന്നു. നമ്മള്‍ എന്തും ആത്മാര്‍ത്ഥമായിട്ട് ആഗ്രഹിച്ചാല്‍ അതു നടക്കുമെന്ന് ഇപ്പോള്‍ എനിക്ക് വിശ്വാസമുണ്ട്,” നിത്യ ദാസ് പറഞ്ഞു.

content highlight: actress nithya das about her daughters blue eyes