Advertisement
Entertainment news
മകളുടെ ഇന്‍സ്റ്റഗ്രാം ഞാന്‍ ഇടക്കിടക്ക് നോക്കാറുണ്ട്, എന്നെ പറ്റിക്കാന്‍ അവള്‍ ഇനിയും വളരണം: നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 10, 03:12 am
Friday, 10th March 2023, 8:42 am

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സിനിമയില്‍ നിന്നും വിട്ടുനിന്ന താരം പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാമേഖലയിലേക്ക്  എത്തുകയാണ്. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും നിത്യ ദാസും മകളായ നൈനയും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.

ഇപ്പോഴിതാ മകളായ നൈനയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. നൈനയുടെ ഇന്‍സ്റ്റഗ്രാം താനും ഹസ്ബന്‍ഡും ഇടക്കിടക്ക് പരിശോധിക്കാറുണ്ടെന്നും മകള്‍ക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാമില്ലെന്നും നിത്യ പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ദാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ എന്റെ മകളോട് ഭയങ്കര ഫ്രണ്ട്‌ലിയാണ്. സ്‌കൂളിലെ കുട്ടികളുടെ ഒക്കെ കാര്യങ്ങള്‍ ഞാന്‍ ഇടക്കിടക്ക് അവളോട് ചോദിക്കാറുണ്ട്. അവളുടെ ഇന്‍സ്റ്റഗ്രാം ഞാന്‍ ഇടക്കിടക്ക് നോക്കാറുണ്ട്. അവള്‍ക്ക് സ്വന്തമായിട്ട് ഇന്‍സ്റ്റഗ്രാം ഞങ്ങള്‍ കൊടുത്തിട്ടില്ല. ഞാന്‍ ആണെങ്കിലും ഹസ്ബന്‍ഡാണെങ്കിലും അവളുടെ ഇന്‍സ്റ്റഗ്രാം ചെക്ക് ചെയ്യും.

അമ്മയുടെ അടുത്ത് ഏറ്റവും നല്ല കുട്ടിയായിരിക്കും നമ്മള്‍. അവിടെ ബാക്കി എല്ലാ കാര്യങ്ങളും നമ്മള്‍ പറയും. നമ്മുടെ കാര്യം മാത്രം അമ്മയുടെ അടുത്ത് നമ്മള്‍ പറയില്ല. അമ്മയായ എനിക്ക് അത്യാവശ്യം കാര്യങ്ങളെല്ലാം അറിയുന്നതുകൊണ്ട് എന്നെയും പറ്റിക്കണമെങ്കില്‍ അവള്‍ അത്രക്ക് മിടുക്കിയായിരിക്കണം.

എന്റെ മകള്‍ ഇപ്പോള്‍ നല്ല കുട്ടിയാണ്. ഞാന്‍ അത്യാവശ്യം എല്ലാ വിളവും പഠിച്ച് കുരുത്തക്കേടൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്നെ പറ്റിക്കാന്‍ അവള്‍ അത്ര വളരണം. ഇനി ഇപ്പോള്‍ അവള്‍ക്ക് അതിലും ബുദ്ധിയാണെങ്കില്‍ നമുക്ക് പിടിക്കാന്‍ പറ്റില്ല. ഇപ്പോള്‍ അവള്‍ നല്ല കുട്ടിയാണ്,” നിത്യ ദാസ് പറഞ്ഞു.

നിത്യ ദാസിന്റെ പുതിയ ചിത്രമായ പള്ളിമണി സംവിധാനം ചെയ്യുന്നത് അനില്‍ കുമ്പഴയാണ്. ശ്വേത മേനോന്‍, കൈലാഷ്, ഹരികൃഷ്ണന്‍, ദിനേഷ് പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

content highlight: actress nithya das about her daughter