|

ഒരുപാട് നായികമാര്‍ ഉപേക്ഷിച്ച റോള്‍ ആയിരുന്നു എന്റേത്, നായികയെ കിട്ടാതെ വന്നപ്പോഴാണ് എന്നെ വിളിച്ചത്: നിഷ സാരംഗ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് നായികമാര്‍ ഉപേക്ഷിച്ച റോളാണ് ഉപ്പും മുളകിലെ അമ്മ റോളെന്ന് നടി നിഷ സാരംഗ്. തനിക്ക് മുന്നേ നിരവധി താരങ്ങളെ ഉപ്പും മുളകിലേക്ക് വിളിച്ചിരുന്നുവെന്നും പേയ്‌മെന്റിന്റെ പേരും പറഞ്ഞ് പലരും പിന്മാറുകയായിരുന്നുവെന്നും നിഷ പറഞ്ഞു.

വേഷം കിട്ടാനായി താന്‍ പേയ്‌മെന്റ് വളരെ കുറച്ചാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുത്തതെന്നും നിഷ പറഞ്ഞു. സില്ലി മോന്‍ങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്നെ സംബന്ധിച്ച് ഇന്‍ഡസ്ട്രിയില്‍ ഒരു ഗോഡ്ഫാദറില്ല. കൈപിടിച്ച് നമ്മളെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ഗോഡ്ഫാദര്‍ ഉണ്ടായിരുന്നില്ല. ഒരാളെ കിട്ടാതെ വരുമ്പോഴായിരിക്കും പലപ്പോഴും എന്നെ വിളിക്കുക.

അത് തന്നെയാണ് ഉപ്പും മുളകിലും സംഭവിച്ചത്. അവര്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളെ വിളിച്ചതാണ്. വിളിച്ച എല്ലാവര്‍ക്കും എന്തെങ്കിലും കാരണങ്ങളുണ്ടാകും. പേയ്‌മെന്റിന്റെ കാര്യമാണ് എല്ലാവരും പറഞ്ഞത്.

എനിക്ക് കിട്ടാന്‍ വേണ്ടി പേയ്‌മെന്റ് ഞാന്‍ കുറച്ച് പറഞ്ഞു. വളരെ കുറച്ച് പെയ്‌മെന്റ് പറഞ്ഞിട്ടാണ് ഞാന്‍ അതില്‍ അഭിനയിക്കുന്നത്. ഇത് വിജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു,” നിഷ സാരംഗ് പറഞ്ഞു.

ഉപ്പും മുളകിലെ ബൈജു സോപാനവും നിഷയും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രമാണ് ലെയ്ക്ക. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ വേഷമാണ് ബിജു സോപാനം അവതരിപ്പിക്കുന്നത്. ബിജുവിന്റെ ഭാര്യയായ വിമലയായാണ് നിഷ എത്തിയത്.

CONTENT HIGHLIGHT: ACTRESS NISHA SARANG ABOUT MOVIES