മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ദേവാസുരം. മലയാളത്തിലെ വലിയ ഹിറ്റായ സിനിമകളിലൊന്നായിരുന്നു അത്. മുല്ലശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മിയുടെയും രാജഗോപാലിന്റെയും ജീവിതത്തില്‍ നിന്നും ഒപ്പിയെടുത്ത കഥയാണ് സിനിമക്ക് ആധാരം.
ലക്ഷ്മിയുടെയും രാജഗോപാലിന്റെയും കൊച്ചുമകളാണ് നടി നിരഞ്ജന അനൂപ്. ദേവാസുരം സിനിമ കണ്ടിറങ്ങിയപ്പോഴുള്ള തന്റെ അമ്മയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് പറയുകയാണ് താരം. എന്ത് പൊട്ട പടമാണിതെന്നാണ് സംവിധായകന്‍ രഞ്ജിത്തിനോട് തന്റെ അമ്മ ചോദിച്ചതെന്ന് താരം പറഞ്ഞു. സ്വന്തം അമ്മയുടെയും അച്ഛന്റെയും കഥയായിരുന്നു അതെന്ന് അമ്മക്ക് അറിയില്ലായിരുന്നു എന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജന പറഞ്ഞു.
ദേവാസുരം സിനിമയുടെ കഥ സ്വന്തം അച്ഛന്റെയും അമ്മയുടെയും ജീവിതകഥയായിരുന്നു എന്ന് എന്റെ അമ്മക്ക് പോലും അറിയില്ലായിരുന്നു. മുത്തശ്ശനും രഞ്ജി മാമയും അമ്മമ്മയുമൊക്ക ചര്‍ച്ച ചെയ്തായിരുന്നു അതൊക്കെ തീരുമാനിച്ചിരുന്നത്. വീട്ടില്‍ എപ്പോഴും വരുന്ന ഒരാള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് നമ്മള്‍ എപ്പോഴും ശ്രദ്ധിക്കില്ലല്ലോ.
സിനിമ തിയേറ്ററില്‍ പോയി കണ്ടതിനുശേഷം ഇതെന്ത് പൊട്ട പടമാണ് രഞ്ജിത്തേ, മുഴുവന്‍ ഇടിയും ബഹളവും ബോറടിച്ച് ചത്തുവെന്ന് പറഞ്ഞാല്‍ മതിയെന്നുമാണ് അമ്മ രഞ്ജി മാമനോട് പറഞ്ഞത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും കഥയാണെന്ന് അമ്മക്ക് അറിയില്ലല്ലോ.
എന്റെ അമ്മയെ കണ്ടാല്‍ ഭയങ്കര പാവമായിട്ട് തോന്നും പക്ഷെ ഭയങ്കര കുഴപ്പക്കാരിയാണ്. ഞാന്‍ എവിടെ പോയാലും കൂടെ അമ്മ വരാറുണ്ട്. ഞാന്‍ വിളിക്കുന്നത് ഒന്നുമല്ല. സ്വന്തമായി കൂടെ കയറി വരുന്നതാണ്. പക്ഷെ ഇപ്പോള്‍ അതൊക്കെ നിര്‍ത്തി. ഞാന്‍ തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്. എവിടെ പോയാലും കൂടെ വരേണ്ട ആവശ്യമൊന്നുമില്ലെന്ന്.
ഇപ്പോള്‍ എന്നെ കണ്ടാല്‍ എല്ലാവരും അമ്മ എവിടെ എന്ന് ചോദിച്ചുതുടങ്ങി. അത്യാവശ്യം പ്രായമൊക്കെയായി. ഇനി കൂടെ വരുന്നത് നാണക്കേടാണ്. അത്രയും വിശ്വാസക്കേടുണ്ടെന്ന് നാട്ടുകാരെ അറിയിക്കേണ്ട ആവശ്യമില്ലല്ലോ,’ നിരഞ്ജന പറഞ്ഞു.
content highlight: actress niranjana anoop about her mother