Entertainment news
പോത്ത് പോലെ ഇരുന്ന് കരയുന്നത് കണ്ടില്ലേയെന്ന് അമ്മ എപ്പോഴും ചോദിക്കും; നിര്‍ത്തിയിട്ട് പോകാനൊക്കെ തോന്നും: നിരഞ്ജന അനൂപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 12, 04:03 pm
Sunday, 12th February 2023, 9:33 pm

തന്റെ അമ്മയെക്കുറിച്ച് പറയുകയാണ് നടി നിരഞ്ജന അനൂപ്. തന്റെ ഏറ്റവും വലിയ വിമര്‍ശക  അമ്മയാണന്നും താന്‍ ചെയ്യുന്ന സിനിമകള്‍ ഒന്നും അമ്മക്ക് വര്‍ക്ക് ആവില്ലെന്നും നിരഞ്ജന പറഞ്ഞു.

അമ്മ വഴക്ക് പറയുമ്പോള്‍ ചില സമയത്ത് ഇതെല്ലാം നിര്‍ത്തി പോയാലോയെന്ന് വരെ തനിക്ക് തോന്നാറുണ്ടെന്നും ഡാന്‍സുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ തമ്മില്‍ അടി ഉണ്ടാകാറുള്ളതെന്നും നിരഞ്ജന പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അമ്മയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശക. ഞാന്‍ ചെയ്യുന്ന ഡാന്‍സ് ആയാലും സിനിമയായാലും ഒന്നും അമ്മക്ക് വര്‍ക്ക് ആയിട്ടില്ല. ഭയങ്കര സത്യസന്ധമായ അഭിപ്രായമാണ് അമ്മ പറയുക. പക്ഷെ എല്ലാ സമയത്തും ഇത് കേള്‍ക്കുമ്പോള്‍ നിര്‍ത്തിയിട്ട് പോകാനൊക്കെ തോന്നും.

അടി ഉണ്ടാക്കുന്നതിലും കൂടുതല്‍ ഞാന്‍ കരയാറാണ് പതിവ്. പോത്ത് പോലെ ഇരുന്ന് കരയുന്നത് കണ്ടില്ലെയെന്ന് അമ്മ എപ്പോഴും ചോദിക്കാറുണ്ട്. ഡാന്‍സിനെ ബേസ് ചെയ്തിട്ടാണ് പെട്ടെന്ന് അടി നടക്കുക.

അമ്മ പഠിപ്പിക്കുന്ന കുട്ടികള്‍ എന്നെക്കാള്‍ നന്നായി ഡാന്‍സ് ചെയ്യും. അത്രയും ടാലന്റുണ്ട്. അമ്മ ഭയങ്കര സ്വീറ്റ് പേഴ്‌സണാണ്, പക്ഷെ ബ്രൂട്ടലി ഓണസ്റ്റാണ്.

ഇടക്ക് എനിക്ക് ഭയങ്കര സങ്കടം ആവും. കാരണം കുട്ടികളോട് അമ്മ ഭയങ്കര സ്‌നേഹത്തോടെയാണ് പെരുമാറുക. അതേസമയം എന്നോട് നേരെ തിരിച്ചുമാണ്. അതുകൊണ്ട് അതിന്റേതായ കുഴപ്പങ്ങള്‍ എനിക്കുണ്ട്,” നിരഞ്ജന അനൂപ് പറഞ്ഞു.

content highlight: actress niranjana anoop about her mother