മാലികിലെ കഥാപാത്രം നന്നായി ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു: നിമിഷ പറയുന്നുമലയാളികള് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. ‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന് മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്.
ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് നടി നിമിഷ സജയനെത്തുന്നത്. ചിത്രത്തിലെ നിമിഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടുവെന്നും ഫഹദ് ഫാസിലാണ് അഭിനയം മികച്ചതാക്കാന്‍ പിന്തുണച്ചതെന്നും പറയുകയാണ് നടി. മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ.
മാലിക്ക് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക പറയും: ”ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും.”
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റുകയായിരുന്നു. 2021 മെയ് 13 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി.
സുനിത എന്ന പൊലീസുകാരിയുടെ വേഷത്തിലെത്തിയ നായാട്ടാണ് നിമിഷയുടെ അവസാനമിറങ്ങിയ ചിത്രം. അതിന് മുന്പിറങ്ങിയ ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നടിയുടെ പ്രകടനം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Nimisha Sajayan about her role in the movie Malik and how Fahadh Faasil helped