ഫഹദ് ഫാസിലിനേയും നിമിഷ സജയനേയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനയകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് മാലിക്. സംവിധായകന്‍ ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മാലിക് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ള സഹതാരങ്ങള്‍ തനിക്ക് ആ ഘട്ടത്തില്‍ നല്‍കിയ സപ്പോര്‍ട്ട് വലുതായിരുന്നെന്നും പറയുകയാണ് നടി നിമിഷ സജയന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മാലിക് ഷൂട്ടിങ് അനുഭവം നിമിഷ പങ്കുവെച്ചത്.
‘ മാലിക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക പറഞ്ഞു,’ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും’.
എന്റെ പെര്‍ഫോമന്‍സ് നന്നാവാന്‍ എത്ര തവണ വേണമെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. ഇനിയും നന്നായി ചെയ്യാനാവും എന്ന് മാത്രമേ ഫഹദിക്ക പറയാറുള്ളൂ. അത് വലിയ കാര്യമാണ്.
ഫഹദിക്ക അടിപൊളിയാണ്. അതുപോലെ ഞാന്‍ ഏറ്റവും കൂടുതല്‍ പടം ചെയ്തത് ജോജുവേട്ടന്റെ കൂടെയാണ്. അദ്ദേഹവും ചാക്കോച്ചനുമെല്ലാം നായാട്ടില്‍ നല്ല സപ്പോര്‍ട്ടാണ് നല്‍കിയത്, നിമിഷ പറയുന്നു.
പ്രതീക്ഷിക്കാതെ തന്നെ തനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറുണ്ടെന്നും അങ്ങനെ ഒന്നാണ് മഹേഷേട്ടന്‍ തന്ന മാലിക്കിലെ കഥാപാത്രമെന്നും നിമിഷ പറഞ്ഞു. തേടിയെത്തുന്ന സിനിമകളില്‍ ഞാന്‍ സംതൃപ്തയാണ്. നിനച്ചിരിക്കാതെ മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. അതിന് എല്ലാവരോടും നന്ദിയുണ്ട്, നിമിഷ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Actress Nimisha Sajayan About Fahadh Faasil and Malik Movie