Entertainment news
ഞാന്‍ അതില്‍ അഭിനയിക്കുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു, അത് ഇല്ലാതാക്കാന്‍ ധ്യാനത്തിന് വരെ കൊണ്ടുപോയി: നീലീന്‍ സാന്ദ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 24, 05:37 pm
Saturday, 24th December 2022, 11:07 pm

കരിക്ക് വെബ്‌സീരിസിലൂടെ ശ്രദ്ധേയയായ ആര്‍ട്ടിസ്റ്റും സ്‌ക്രിപ്റ്റ് റൈറ്ററുമാണ് നിലീന്‍ സാന്ദ്ര. കരിക്കിലെ സാമര്‍ത്ഥ്യ ശാസ്ത്രം എപ്പിസോഡില്‍ അഭിനയിച്ച നിലീന്‍ തന്നെയാണ് സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ തിരക്കഥ എഴുതിയത്.

സിനിമയോടാണ് തനിക്ക് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ഒരു സപ്പോര്‍ട്ടുമില്ലായിരുന്നുവെന്നും വലിയ പ്രശ്‌നങ്ങള്‍ അതിന്റെ പേരില്‍ വീട്ടുകാര്‍ ഉണ്ടാക്കിയെന്നും അവര്‍ പറഞ്ഞു.

നാടകം ചെയ്യാതിരിക്കാന്‍ തന്നെ ധ്യാനത്തിന് വരെ കൊണ്ടുപോയിരുന്നെന്നും നിലീന്‍ സാന്ദ്ര പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമയോടാണ് എനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും തീരെ സപ്പോര്‍ട്ട് ഇല്ലായിരുന്നു. ആ കാര്യം പറഞ്ഞപ്പോള്‍ വീട്ടില്‍ ഭയങ്കര പ്രശ്‌നമായിരുന്നു. നാടകവും സ്‌കിറ്റുമെല്ലാം ഞാന്‍ ചെയ്യുമായിരുന്നു. സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിരുന്നു. അതൊന്നും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു.

നാടകത്തില്‍ അഭിനയിക്കുന്നതൊന്നും അവര്‍ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. നാടകം ചെയ്യാതിരിക്കാന്‍ എന്നെ ധ്യാനത്തിന് കൊണ്ടുപോയിട്ടുണ്ട്. പക്ഷെ ഞാന്‍ ഉറച്ച ബോധത്തോടെ നിന്നു.

ഇപ്പോള്‍ എന്റെ ഒരു ആന്റി പറയും ഞാന്‍ ഭയങ്കര ഹാര്‍ഡ്‌വര്‍ക്കിങ്ങാണ് അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്. പണ്ട് എന്റെ ഇത്തരം കഴിവിനെ പറഞ്ഞത് അനുസരണക്കേട്, തല്ലുകൊള്ളിത്തരം എന്നൊക്കെയാണ്.

സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ കോമഡി ഇല്ലെയെന്ന് എല്ലാവരും പറയുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു. പിന്നെ അനു കെ.അനിയനും ഇല്ല. അതൊക്കെ വലിയ ടെന്‍ഷന്‍ തന്നു. പക്ഷെ സംഭവം എങ്ങനെയോ വര്‍ക്കായി,” നിലിന്‍ സാന്ദ്ര പറഞ്ഞു.

CONTENT HIGHLIGHT: ACTRESS NILEEN SANDRA ABOUT HER FAMILY