താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടി നിഖില വിമല്‍. താന്‍ ഒരു പ്രത്യേകതയാണ് പറഞ്ഞതെന്നും വിഷയത്തില്‍ വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും നിഖില പറഞ്ഞു. ഒരു സംഭാഷണത്തിനിടക്കാണ് താന്‍ സംസാരിച്ചതെന്നും എന്നാല്‍ മാധ്യമങ്ങള്‍ അത് പ്രസ്താവനയാക്കി മാറ്റിയെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് നിഖില പറഞ്ഞു. കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളെ കുറിച്ച് നിഖില പറഞ്ഞതിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘ഞാന്‍ പറഞ്ഞത് ഒരു വലിയ പാരാഗ്രാഫിലുള്ള കാര്യങ്ങളാണ്. ഞാന്‍ പറഞ്ഞത് പ്രത്യേകതയാണ്. എന്തോ വിവാദമുണ്ടാക്കാനായിട്ട് ഞാന്‍ അത് ചെയ്തു എന്ന് രീതിയിലാണ് നിങ്ങള്‍ ആ പറഞ്ഞത് കൊടുത്തത്. എല്ലാ മീഡിയയേയുമാണ് ഞാന്‍ പറയുന്നത്, ഒരാളെ മാത്രമല്ല. ഞാന്‍ എന്ത് പറഞ്ഞു, എവിടെ പറഞ്ഞു എന്ന് നിങ്ങള്‍ക്ക് അറിയാമോ എന്ന് പോലും എനിക്ക് അറിയില്ല. കിട്ടിയ ഒരു ന്യൂസ് നിങ്ങളെല്ലാവരും ഷെയര്‍ ചെയ്തു പോകുന്നു എന്നതല്ലാതെ അതിന്റെ വാസ്തവമെന്താണെന്നോ എന്തിനാണ് അങ്ങനെ പറഞ്ഞതെന്നോ അത് കൊടുക്കുന്നതിന് മുമ്പ് ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കേണ്ട മര്യാദ ഉണ്ടായിരുന്നു. നിങ്ങളാണ് വിവാദമുണ്ടാക്കിയത്. നിങ്ങളാണ് ഈ പറഞ്ഞ ചര്‍ച്ചകളൊക്കെ നടത്തിയത്. അപ്പോള്‍ അതിന്റെ ബാക്കി നിങ്ങള്‍ തന്നെ ചെയ്തോ.
എന്നോടിപ്പോള്‍ അതിനെ പറ്റി ചോദിക്കുകയേ വേണ്ട. ഞാന്‍ പറഞ്ഞ സാധനമേയല്ല അത്. നിങ്ങളാണ് അതിനെ വളച്ചൊടിച്ചത്. മാധ്യമങ്ങള്‍ മാത്രമാണ് അതിനെ വളച്ചൊടിച്ചതും അത് പ്രസ്താവനയായി ഇറക്കിയതും. അത് പ്രസ്താവനയല്ല. ഒരു കോണ്വര്സേഷനില് പറഞ്ഞ കാര്യമാണ്. അത് എങ്ങനെയാണ് എന്റെ പ്രസ്താവനയാകുന്നത്.
ഇവിടെയിരുന്ന് ഇങ്ങനെ ചെയ്യുന്നു, അല്ലെങ്കില്‍ ഇങ്ങനെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ പറയുന്നതല്ലേ പ്രസ്താവന. അങ്ങനെയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്പോള്‍ ഞാന്‍ ഒരു കോണ്വര്സേഷനില് പറഞ്ഞ കാര്യം പ്രസ്താവനയല്ല. അത് നിങ്ങള്‍ പ്രസ്താവനയായി ഇറക്കുന്നതിനോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല.
ഞാന്‍ പറയുന്നത് നിങ്ങള്‍ വളച്ചൊടിക്കുന്നത് വളരെ മോശമായ കാര്യമായാണ് എനിക്ക് തോന്നുന്നത് എന്ന നിലപാടില്‍ ഞാന്‍ ഇപ്പോഴും ഉറച്ച് നില്ക്കുന്നു. അതിനെ പറ്റി ഞാന്‍ ഇനി അഭിപ്രായം പറയില്ല. അതെന്തിനാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നിരിക്കുന്ന പരിപാടി അതല്ല. ഇവിടെ വന്നിരുന്ന് അതിനെ പറ്റി അഭിപ്രായം പറയേണ്ട കാര്യവുമില്ല. ഒരു പ്രസ്താവനയായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കായിരിക്കണം ക്ലാരിഫിക്കേഷന് നല്‍കേണ്ടത്. ഞാന്‍ പറഞ്ഞ കാര്യമെന്താണെന്ന് എനിക്ക് കൃത്യമായി അറിയാം.
അത് പ്രസ്താവനയാണെന്ന് പറഞ്ഞതും നിങ്ങളാണ്, അതിന്റെ പേരില്‍ ചര്‍ച്ചകള്‍ നടത്തിയതും ആളുകള്‍ക്ക് വെറുതേ ചര്‍ച്ച ചെയ്യാന്‍ കാരണങ്ങള്‍ ഉണ്ടാക്കി കൊടുത്തതും നിങ്ങളാണ്, ഞാനല്ല. ഞാന്‍ പറഞ്ഞ ഒരു കാര്യങ്ങളിലും അതിന് ശേഷം റിയാക്ട് ചെയിതിട്ടില്ല. അതിന്റെ പേരില്‍ ഒരുവിധം എല്ലാ ചാനലുകാരും പത്രക്കാരും ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചയുടെ ബാക്കി നിങ്ങള്‍ക്ക് എന്തേലുമൊക്കെ കിട്ടിക്കാണില്ലേ,’ നിഖില പറഞ്ഞു.
അയല്‍വാശി എന്ന ചിത്രത്തോടനുബന്ധിച്ച് ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്കിയ അഭിമുഖത്തിലാണ് കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നതെന്ന് നിഖില പറഞ്ഞത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കുന്ന രീതിയാണുള്ളതെന്നും നിഖില പറഞ്ഞിരുന്നു.
Content Highlight: Actress Nikhila Vimal says media has distorted what she said