പറയുന്നത് ഊതിപ്പെരുപ്പിച്ച് വലിയ കാര്യമാക്കുന്നതിനോട് താത്പര്യമില്ല, ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാളല്ല ഞാന്‍: നിഖില വിമല്‍
Entertainment news
പറയുന്നത് ഊതിപ്പെരുപ്പിച്ച് വലിയ കാര്യമാക്കുന്നതിനോട് താത്പര്യമില്ല, ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാളല്ല ഞാന്‍: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th April 2023, 3:28 pm

താന്‍ പറയുന്നത് തനിക്ക് പറയാനുള്ള കാര്യങ്ങളാണെന്ന് നടി നിഖില വിമല്‍. അതിനെ ഊതി പെരുപ്പിച്ച് വലിയ കാര്യമാക്കുന്നതിനോട് താത്പര്യമില്ലെന്നും വൈറലാവാന്‍ വേണ്ടി പറയുന്ന കാര്യങ്ങളല്ലെന്നും നിഖില വിമല്‍ പറഞ്ഞു.

താന്‍ പറയുന്നതൊന്നും ഇത്ര വലിയ ഡിസ്‌കഷന്‍ ടോപ്പിക്കാണെന്ന് തോന്നിയിട്ടില്ലെന്നും അതില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുകയോ അതിന്റെ പേരില്‍ വേറെ നാല് ഇന്‍ര്‍വ്യൂ കൊടുക്കാനൊന്നും തനിക്ക് താല്‍പര്യമില്ലെന്നും നിഖില പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാളല്ല ഞാന്‍. ഞാന്‍ പറയുന്നത് എനിക്ക് പറയാനുള്ള കാര്യങ്ങളാണ്. അതല്ലാതെ മനപൂര്‍വം പറയുന്നതോ ഇത് പറഞ്ഞാല്‍ ഇങ്ങനെയാകും എന്ന് വിചാരിച്ച് പറയുന്നതോ ആയിരിക്കില്ല.

എന്റെ വായ അങ്ങനെയാണ്. ഞാന്‍ ആ രീതിയില്‍ പറഞ്ഞു പോകുന്നതാണ്. ഞാന്‍ പറയുന്നത് ഒരു ഡിസ്‌കഷന്‍ ടോപ്പിക്കാണെന്ന് എനിക്ക് തോന്നാറില്ല. സീരിയസ് ആയിട്ട് എടുക്കേണ്ടതാണെന്നൊന്നും തോന്നിയിട്ടില്ല.

സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്നതൊന്നും ഒരു ഡിസ്‌കഷന്‍ ടോപ്പിക്കാണെന്ന് തോന്നിയിട്ടില്ല. ഒരു ഇന്‍സിഡന്റിനെ കണ്ടിട്ട് വിടാന്‍ പഠിക്കേണ്ടതുണ്ട്. അതില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുകയോ അതിന്റെ പേരില്‍ വേറെ നാല് ഇന്‍ര്‍വ്യൂ കൊടുക്കാനൊന്നും താല്‍പര്യമില്ല.

ബീഫിന്റെ കാര്യം തന്നെ ആളുകള്‍ കുറേ ദിവസം ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു എന്തിനാണ് ഇത് ഇത്ര വലിയ ചര്‍ച്ചയാക്കുന്നതെന്ന്. കാരണം അത്ര വലിയ കാര്യമൊന്നുമല്ല.

ഞാന്‍ മമ്മൂക്കയുടെ ഫോട്ടോ നോക്കി നില്‍ക്കുന്ന ഒരു ഫോട്ടോ ഭയങ്കര വൈറലായിരുന്നു. അതെന്തിനാണ് വൈറലായതെന്ന് എനിക്ക് തന്നെ അറിയില്ല. പറയുന്നത് ഇങ്ങനെ ഊതിപ്പെരുപ്പിച്ച് വലിയ കാര്യമാക്കുന്നതിനോട് എനിക്ക് താത്പര്യമില്ല,” നിഖില വിമല്‍ പറഞ്ഞു.

content highlight: actress nikhila vimal about social media