ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ സലോമി എന്ന കഥാപാത്രമായി എത്തി പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ താരമാണു നിഖില വിമല്‍. എന്നാല്‍ ചിത്രത്തിലെ തേപ്പുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ തനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നെന്ന് പറയുകയാണു നിഖില.
പൊതുവെ വീട്ടിലെ കുട്ടി ഇമേജ് ആയതുകൊണ്ടും ഇങ്ങനെയൊരു കഥാപത്രം വന്നാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുമുള്ള ആശങ്കയുണ്ടായിരുന്നെന്നു നിഖില പറയുന്നു.
എന്നാല്‍ വീട്ടിലെ കുട്ടി ഇമേജുള്ളതുകൊണ്ടാണ് അവര്‍ തന്നെ ആ കഥാപാത്രത്തിനു വേണ്ടി തെരഞ്ഞെടുത്തതെന്നും സലോമിയെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും നിഖില പറയുന്നു.
അതുപോലെ അഞ്ചാം പാതിര എന്ന ചിത്രത്തിലെ ഒരൊറ്റ സീനിനെ കുറിച്ചും നിഖില മനസുതുറന്നു. ‘നല്ലൊരു ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് അഞ്ചാം പാതിരയില്‍ ക്ലൈമാക്സിലെ ഒറ്റ സീനില്‍ അഭിനയിച്ചത്.
മിഥുന്‍ ചേട്ടന്‍ വിളിച്ചു ഇങ്ങനെയൊരു കഥാപാത്രം ഉണ്ടെന്നും ഒറ്റ സീനില്‍ മാത്രമേ വരുകയുള്ളുവെന്നും പറഞ്ഞു. സുപ്രധാന കഥാപാത്രമാണെന്നു പറഞ്ഞപ്പോള്‍ ഓകെ പറഞ്ഞു. സിനിമ കണ്ടപ്പോഴാണു കഥാപാത്രം ഇത്രയും പ്രധാനപ്പെട്ടതെന്ന് അറിയുന്നത്, നിഖില വിമല്‍ പറയുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു ഭാഗ്യദേവതയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. എന്റെ ഒരു ബന്ധുവിനു സത്യന്‍ അങ്കിളിനെ പരിചയമുണ്ട്. അങ്ങനെയാണ് ഭാഗ്യദേവതയില്‍ അഭിനയിക്കുന്നത്.
ലവ് 24*7 ല്‍ അഭിനയിക്കുമ്പോള്‍ പത്തൊമ്പത് വയസാണ്. പിന്നീട് തമിഴില്‍ വെട്രിവേല്‍ , കിടാരി തുടങ്ങിയ ചിത്രങ്ങള്‍. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍.
ലവ് 24*7 ല്‍ കണ്ട നിഖിലയല്ല അരവിന്ദന്റെ അതിഥികളിലേതെന്നു പറയുന്നവരുണ്ട്. തമിഴ് സിനിമയ്ക്കു വേണ്ടി തടി കുറച്ചിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു വീണ്ടും കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വലിയ മാറ്റമായി അനുഭവപ്പെട്ടിട്ടുണ്ടാവും. ആ സിനിമയും പാട്ടുകളും ലൊക്കേഷനും പ്രിയപ്പെട്ടതാണ്. ഒരു കുടുംബം പോലെയായിരുന്നു അരവിന്ദന്റെ അതിഥികളുടെ ലൊക്കേഷന്‍. വരദ എന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണു, നിഖില പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Nikhila Vimal About Her Characters