Advertisement
Malayalam Cinema
ഇനി അങ്ങനെയുള്ള റോളുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; പ്രീസ്റ്റ് നായിക നിഖില വിമല്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 12, 08:31 am
Friday, 12th March 2021, 2:01 pm

 

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി നിഖില വിമല്‍. മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ഒരു ചിത്രത്തില്‍ ഇത്രയും വലിയൊരു കഥാപാത്രം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറയുന്നു.

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം താന്‍ ചെയ്തതെല്ലാം ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നെന്നും ഒരു അവസരത്തില്‍ ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കേണ്ടി വന്നെന്നും നിഖില അഭിമുഖത്തില്‍ പറയുന്നുണ്ട്.

കഥാപാത്രം നല്ലതായിരിക്കുമെങ്കില്‍ മൊത്തത്തില്‍ സിനിമയിലുള്ള എന്റെ പ്ലേസ്‌മെന്റ് എല്ലാം ചെറുതായിരിക്കുമായിരുന്നു. നല്ല ടീമിന്റെ കൂടെ പ്രവര്‍ത്തിക്കണമെന്നതുകൊണ്ട് അത്തരത്തില്‍ കുറേ സിനിമകള്‍ ഞാന്‍ ചെയ്തു. എന്നാല്‍ പിന്നീട് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കരിയറില്‍ എിക്ക് ഒരു വളര്‍ച്ചയുണ്ടാകില്ലെന്ന് തോന്നി.

അതിന് ശേഷമാണ് കുറച്ചുകൂടി പ്രാധാന്യമുള്ള ചിത്രം വേണമെന്ന് തോന്നുകയും യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് ശേഷം ബ്രേക്ക് എടുക്കുയും ചെയ്തത്. ആ സമയത്ത് തമ്പി എന്ന ചിത്രം മാത്രമേ ചെയ്തിരുന്നുള്ളൂ. പിന്നെ അഞ്ചാം പാതിരയിലെ ഗസ്റ്റ് റോളും ചെയ്തു. എനിക്ക് ഒട്ടും ഐഡിയ ഉണ്ടായിരുന്നില്ല. എനിക്ക് വന്നതെല്ലാം ഗസ്റ്റ് റോളും പാട്ട് സീനുകളും രണ്ട് സീനുമെല്ലാമായിരുന്നു.

അതേസമയം പ്രീസ്റ്റിലെ കഥാപാത്രത്തിന് സിനിമയില്‍ വളരെ പ്രാധാന്യമുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയില്‍ അത്രയും പ്രധാന്യമുള്ള ഒരു പ്രധാനപ്പെട്ട കഥാപാത്രം കിട്ടിയപ്പോള്‍ അതിന് കുറച്ചുകൂടി റീച്ച് കിട്ടി.

മഞ്ജു ചേച്ചിയും മമ്മൂട്ടി സാറുമെല്ലാം വന്നതോടെ സിനിമ വലുതായി. വലിയ ക്യാരക്ടര്‍ വലിയ സിനിമയില്‍ ചെയ്യാന്‍ പറ്റി എന്നതാണ് പ്രീസ്റ്റിന്റെ പ്രത്യേകത, നിഖില പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Nikhila Vimal About Her Career